കേരളത്തിന്റെ പെൺകരുത്താണ്ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ കാനന കഴിഞ്ഞത്. ആയിഷ റെന്നയെന്ന മലപ്പുറത്തുകാരിയും കണ്ണൂർ സിറ്റി സ്വദേശിനി ലദീദിയുമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ പ്രതീകമായി ഇവരുടെ ചിത്രങ്ങൾ മാറിക്കഴിഞ്ഞു .ലാത്തിയടിക്കാന്‍ ഓങ്ങുന്ന പൊലീസിന് നേരെ കൈചൂണ്ടി നില്ക്കുന്ന ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൻ ചർച്ചയായിരിക്കുന്നത്.
സമരത്തില്‍ നേതൃപരമായ പങ്കാണ് യു.പിക്കാരി ചന്ദ യാദവും വഹിച്ചത്. ആയിശ റെന്ന രണ്ടാംവര്‍ഷ എംഎ ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ്. കൊണ്ടോട്ടി കാളോത്ത് സ്വദേശിയും ഒഴുകൂര്‍ ജിഎംയുപി സ്കൂള്‍ അധ്യാപകനുമായ എന്‍എം അബ്ദുറഷീദിന്റെ ഏക മകൾ കൂടിയാണ് ആയിഷ റെന്ന. മകളെ പൊലീസ് നോട്ടമിട്ടത് നേതൃത്വം വഹിച്ചെന്ന കാരണത്താലാണ് റഷീദ് പറഞ്ഞിരുന്നു. ഞായറാഴ്ച പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ നാട്ടിലേക്ക് തിരിക്കാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആയിഷ റെന്നയോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷെ ആയിശ റെന്ന വഴങ്ങിയില്ല.
സുഹൃത്തുക്കളെ സമരത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിക്കാനാവില്ലെന്ന ഉറച്ച നിലപാട് അവൾ തന്റെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രാത്രി ഹോളി ഫെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഓഖ്ല അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി. റെന്ന കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നാണ് പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത്.
തുടർന്ന് മലപ്പുറം സെന്റ് ജെമ്മാസിലെ പ്ലസ്ടു പഠനശേഷം ഫാറൂഖ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്താണ് ഡല്‍ഹിയിലെത്തിയത്. മാതാവ് ഖമറുന്നിസ വാഴക്കാട് ചെറുവട്ടൂര്‍ സ്കൂളിലെ അധ്യാപികയാണ്. ഡല്‍ഹിയില്‍ കച്ചവടം നടത്തുകയാണ് ഏക സഹോദരന് മുഹമ്മദ് ശഹിന്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ് ഭര്‍ത്താവ് സിഎ അഫ്സല് റഹ്മാന്. ഒന്നാംവര്‍ഷ അറബിക് ബിരുദ വിദ്യാര്‍ഥിനിയായ ലദീദ കണ്ണൂര്‍ സിറ്റി ചിറക്കല്‍കുളം ഫിര്‍ദൗസില്‍ സഖ്ലൂണിന്റെ മകളാണ്.
കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ സഖ്ലൂന്‍ മകള്‍ക്ക് അയച്ച വാട്സ്ആപ് സന്ദേശവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 'ലദീദാ... നീ എനിക്ക് അഭിമാനം... ഈ ത്യാഗം വെറുതെയാകില്ല..ഈമാൻ മുറുകി പിടിക്കണം..ഒരിക്കലുംഇസ്ലാം കൈവിടരുത്..ഈ ത്യാഗം വെറുതെയാവില്ല..അള്ളാഹു നമ്മളെയെല്ലാവരെയുംസ്വർഗ്ഗത്തിലാക്കട്ടെ ആമേൻ' എന്നായിരുന്നു പിതാവ് ലദീദിയെ പിന്തുണച്ച് കൊണ്ട് അയച്ച സന്ദേശം. 'ഇത് കേട്ടാൽ മതി' തനിക്കെന്ന ലദീദിയുടെ മറുപടിയും ലദീദ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടിൽ കാണാം.
സമരം തുടങ്ങിയിട്ടേയുള്ളൂവെന്നും കൂടിപ്പോയാൽ ജീവൻ നഷ്ടപ്പെടുമെന്നും ലദീദ തന്റെ പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ ലദീദ 'ഇതുപോലുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാര്‍ഥനയും കൂടെ ഉള്ളിടത്തോളം എന്തിന് ഭയക്കണമെന്നും' ചേർത്തിട്ടുണ്ട്.
പിതാവ് മാത്രമല്ല, ഭര്‍ത്താവ് തിരുവനന്തപുരം പെരുമാതുറ സ്വദേശി ഷിയാസും ലദീദക്ക് പിന്തുണയുമായി രംഗത്തുണ്ട്. സുരക്ഷയില്‍ ആശങ്കയുണ്ടെങ്കിലും സമരമുഖത്തുനിന്ന് ഓടിപ്പോരാന്‍ മകളോട് പറഞ്ഞിട്ടില്ലെന്നും ഇനി പറയില്ലെന്നും വരുന്നത് അപ്പോള്‍ നോക്കാമെന്നുമാണ് ലദീദിയുടെ പിതാവ് പറഞ്ഞിരിക്കുന്നത്. കണ്ണൂര്‍ ഡിഐഎസില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ലദീദ തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടിയാണ് രണ്ടാം ബിരുദ കോഴ്സിന് ഈ വര്‍ഷം ഡല്‍ഹി ജാമിഅയില്‍ ചേര്‍ന്നത്.
click and follow Indiaherald WhatsApp channel