നടി ദീപികാ പദുകോണ്‍ പങ്കുവെച്ച ബാല്യാകാല ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ദീപാവലിക്ക് ശേഷമുളള ആഘോഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് താരസുന്ദരി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവിധ പോസുകളില്‍ കിടന്നുറങ്ങുന്ന കുഞ്ഞ് ദീപികയാണ് ചിത്രങ്ങളിലുളളത്.
എന്നാൽ ആരാധകരുടെ സംശയം മറ്റൊന്നാണ്. ദീപികയും രണ്‍വീറും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണോ എന്നതാണ്.ഗുഡ് ന്യൂസ് ഉണ്ടോ എന്നൊക്കെ യാണ് പലരും നടിയുടെ പോസ്റ്റിന് താഴെയായി കുറിച്ചിരിക്കുന്നത് . ആരാധകർക്ക് പലതരത്തിലുള്ള ആശയക്കുഴപ്പമുണ്ടാക്കി എങ്കിലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
click and follow Indiaherald WhatsApp channel