പ്രഭു ദേവയുടെ ഭാര്യ നയൻതാരയെ കുറിച്ച് അന്ന് പറഞ്ഞ കാര്യം ഇന്ന് വൈറലാവുന്നു! ഒരു ചാനൽ ഷോയിൽ നയൻതാര തന്നെയാണ് വിഘ്‌നേശുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ നയൻതാരയുടെ മുൻ പ്രണയ കഥകളും അന്നത്തെ വിവാദങ്ങളും വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് എന്ന ലത പറഞ്ഞ വാക്കുകളാണ് ഗോസിപ്പു കോളങ്ങളിൽ നിറയുന്നത്. നയൻതാരയുടെ പ്രണയ ജീവിതം എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് നിലവിൽ ആഘോഷിക്കപ്പെടുന്നത്. നയൻതാര പ്രഭുദേവയുടെ പേര് കൈത്തണ്ടയിൽ പച്ച കുത്തിയിരുന്നതൊക്കെ വാർത്തയായിരുന്നു.




    ഇരുവരും തുടർന്ന് ഒരുപാട് സ്റ്റേജ് ഷോകളിൽ ഒന്നിച്ച് പങ്കെടുത്ത് തങ്ങളുടെ പ്രണയ കഥയ്ക്ക് ശക്തി കൊടുത്തു. 2009 ൽ ആണ് നയൻതാരയും പ്രഭുദേവയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പുറത്ത് വന്ന് തുടങ്ങിയത്.രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്. ഇക്കാര്യം ചൂണ്ടികാണിച്ച് അവർ കോടതിയെ സമീപിച്ചു. നയനും പ്രഭുവും വിവാഹിതരാവാൻ പോകുകയാണെന്ന വാർത്തകൾക്കൊപ്പം മറ്റൊരു വിവാദം കൂടെ പുറത്ത് വന്നു. നർത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്.



   പ്രഭുദേവയെ വിവാഹം ചെയ്ത ശേഷം അവർ മതം മാറി ലത എന്ന പേര് സ്വീകരിച്ചു. പ്രഭു ദേവയുടെ മൂന്ന് മക്കളുടെ അമ്മയാണ് റംലത്ത്. തന്റെ ഭർത്താവിനെ നയൻതാര നിയമ വിരുദ്ധമായി തട്ടിയെടുത്തു എന്നായിരുന്നു ലതയുടെ ആരോപണം. മോഷണക്കേസിന് നയൻതാരയെ അറസ്റ്റ് ചെയ്യണം എന്ന് ഞാൻ അഭ്രർത്ഥിയ്ക്കുന്നു. എന്റെ കണ്ണിൽ നയൻതാരയെ കണ്ടാൽ കാണുന്ന ഇടത്ത് വച്ച് ഞാൻ തല്ലും. ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തം ഉദാഹരണമാണ് അവർ എന്നാണ് ലത പറഞ്ഞത്. നയൻതാരയിൽ നിന്നും വേർപിരിഞ്ഞ പ്രഭുദേവ ഹിന്ദി സിനമയിലും സംവിധാനത്തിലും കൂടുതൽ ശ്രദ്ധിച്ചു. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്നാണ് അന്ന് പ്രഭു ദേവ പറഞ്ഞത്.




    നയൻതാര ആകട്ടെ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായി. ഇപ്പോൾ തന്നെക്കാൾ പ്രായം കുറഞ്ഞ യുവ സംവിധായകനുമായി പ്രണയത്തിലാണ്. വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് കേൾക്കുന്നത്. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം 2010 ൽ പ്രഭു ദേവയും ലതയും തമ്മിലുള്ള വിവാഹ മോചനം നിയമപരമായി നടന്നു. വിവാഹമോചനത്തിന് കാരണം നയൻതാരയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു അന്ന് പ്രചരിച്ചത്. ഇരുവരും ലിവിങ് റ്റുഗദർ റിലേഷനിലായിരുന്നുവെന്നും അന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Find out more: