പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വര കൈമൾ; മൂന്നാം പോസ്റ്ററുമായി വിനയൻ! സിജു വിൽസൺ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, മണികണ്ഠൻ ആചാരി, സെന്തിൽ കൃഷ്ണ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഗത, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്നതാണ് ചിത്രം. ഗോകുലം മൂവിസിൻറെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന "പത്തൊൻപതാം നൂറ്റാണ്ട് " തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.
ചിത്രത്തിലെ മൂന്നാം ക്യാരക്ടർ പോസ്റ്ററാണ് ഇത്. സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വര കൈമൾ എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് വിനയൻ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വിനയൻ ഇതോടൊപ്പം കുറിച്ചിരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്.. കരുമാടിക്കുട്ടൻ എന്ന എൻെറ ചിത്രത്തിലൂടെത്തന്നെ യാണ് സുരേഷ്കൃഷ്ണ സിനിമയിലേക്കു വന്നത്.' കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ: 'പത്തൊൻപതാം നൂറ്റാണ്ടിൻെറ മുന്നാമത്തെ character poster ഇന്നിറങ്ങുകയാണ്.
'തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതർക്കു വേണ്ടി സംസാരിക്കുവാൻ അങ്ങ് ആറാട്ടു പുഴയിൽ ഒരു ശബ്ദം ഉയർന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമൾ രോഷം കൊണ്ടു.അത് വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോർമുഖം തുറക്കുകയായിരുന്നു.' 'വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവാതാംകൂർ ദിവാനെ പോലും വരുതിക്കു കൊണ്ടുവരുവാൻ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്
തിരുവിതാംകൂറിലെവിടെയും ഒരു മിന്നൽ പിണർ പോലെ തൻെറ കുതിരപ്പുറത്തു പറന്നെത്താൻ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമൾ.' ഒരു നൂറ്റാണ്ടിൻെറ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകൾ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊൻപതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരിപരമേശ്വര കൈമൾ.'
Find out more: