'ദർശനാ...' ഗാനം ഹിഷാം അന്ന് എനിക്ക് പാടി കേൾപ്പിച്ച ആ മനോഹരമായ നിമിഷം ഞാനിപ്പോഴും ഓർക്കുന്നുവന്നു വിനീത് ശ്രീനിവാസ്! ഹൃദയം എന്ന ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറയുകയാണ്. പ്രണയത്തിനും പാട്ടിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഹൃദയത്തിലെ ആദ്യ വീഡിയോ ഗാനം ഇന്നലെ പുറത്തിറങ്ങി. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിന് അനുഭവിയ്ക്കാൻ സുഖമുള്ള ഒരു പ്രണയ ചിത്രം സമ്മാനിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിന്റെ ഓരോ ഫ്രെയിമും അതി ഗംഭീരമായിരുന്നു. ആ ഒരു ലെവലിൽ, എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാ പശ്ചാത്തലവുമായിട്ടാണ് വിനീത് ഇത്തവണ വരുന്നത്. ഹൃദയം എന്ന ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറയുകയാണ്.
പ്രണവിന്റെ ലുക്കും ഡയലോഗ് ഡെലിവറിയും ഡാൻസും എല്ലാം വേറെ ലെവൽ തന്നെയാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. അതിൽ പ്രണയം പ്രൊപ്പോസ് ചെയ്യുന്ന രംഗം സൂപ്പർ ആണെന്ന് പറയാതിരിക്കാനാവില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ദർശന എന്ന പാട്ടിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ സംഗീത പ്രേമികൾക്ക് പറയാനുള്ളത്. ട്രോളന്മാരും ഇത് തന്നെ വിഷയമായി എടുത്തു കഴിഞ്ഞു. ആകെ മൊത്തം ടോട്ടലായി ചുരുക്കി പറഞ്ഞാൽ, മലയാളത്തിന് മറ്റൊരു യുവ റൊമാന്റിക് ഹീറോയെ കൂടെ ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയത്തിലെ ആദ്യ ഗാനം 'ദർശന'ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് വിനീത് കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ഇപ്പോഴിതാ സംവിധായകൻ വിനീത് ശ്രീനിവാസൻ ഗാനത്തിന് ലഭിച്ച സ്‌നേഹം നിറഞ്ഞ പ്രതികരണത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
ഹിഷാം തന്നെയാണ് ഹൃദയത്തിലെ ഹൃദയാർദ്രമായ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. പ്രണവ് മോഹൻലാലൽ നായകനായ ചിത്രത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് നായികമാരായി എത്തുന്നത്. ദർശന എന്ന ഗാനത്തിന്റെ രചയ്താവ് അരുൺ ആലാട്ടാണ്. സംഗീത സംവിധായകനായ ഹിഷാം അബദുൾ വഹാബും നടി ദർശന രാജേന്ദ്രനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2019 ജൂലൈയിലാണ് ഹിഷാമിന്റെ വീട്ടിലെ ഒരു ചെറിയ സ്റ്റുഡിയോയിൽ വെച്ച് ദർശന എന്ന ഗാനം കംപോസ് ചെയ്യുന്നത്. ഹൃദയത്തിന് പിന്നിൽ ഒരുപാട് ടെക്‌നീഷ്യൻസും സംഗീതജ്ഞരും പ്രവർത്തിച്ചിട്ടുണ്ട്. മനസിൽ എന്നും സൂക്ഷിക്കാൻ പാകത്തിന് ഒരു മനോഹരമായ അനുഭവം പ്രേക്ഷകർക്ക് നൽകണം എന്നാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിച്ചതെന്നും വിനീത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
'ഞങ്ങളുടെ ഗാനത്തിന് ലഭിച്ച സ്‌നേഹം നിറഞ്ഞ പ്രതികരണങ്ങൾക്ക് ഒരുപാട് നന്ദി. ഹിഷാമിന്റെ വീട്ടിലെ ഒരു ചെറിയ സ്റ്റുഡിയോയിൽ വെച്ച് 2019 ജൂലൈയിലാണ് ദർശന എന്ന ഗാനം കംപോസ് ചെയ്യുന്നത്. അന്ന് ഹിഷാം ദർശന എനിക്ക് പാടി കേൾപ്പിച്ച ആ മനോഹരമായ നിമിഷം ഞാനിപ്പോഴും ഓർക്കുന്നു. ഏകദേശം 2 വർഷവും മൂന്ന് മാസവുമാണ് ഞങ്ങൾ ഈ ഗാനം പുറത്തുവിടാനായി കാത്തിരുന്നത്. ഹൃദയത്തിന് പിന്നിൽഒരുപാട് ടെക്‌നീഷ്യൻസും സംഗീതജ്ഞരും പ്രവർത്തിച്ചിട്ടുണ്ട്. ദർശന കേൾക്കാൻ നല്ല ക്വാളിറ്റിയുള്ള ഹെഡ് ഫോണും സ്പീക്കറും ഉപയോഗിക്കണം. ഹിഷാമിന്റെയും സോങ്ങ് മിക്‌സിങ്ങ് എഞ്ചിനീയർമാരുടെയും, ഓഡിയോഗ്രാഫർമാരുടെയും എല്ലാം കഠിന പ്രയത്‌നം അതിന് പിന്നിലുണ്ട്. എല്ലാവർക്കും ഒരു മികച്ച അനുഭവം ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദി.'
Find out more: