മഞ്ജു വാര്യർക്ക് സ്‌പെഷൽ ബിരിയാണിയൊരുക്കി ധ്യാൻ! ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ സ്വന്തമായി മാറിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരെ സ്വന്തമായി കരുതുന്നവരാണ് മലയാളി പ്രേക്ഷകർ. യുവജനോത്സവ വേദിയിൽ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.  ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേളയെടുത്തുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. സിനിമാലോകവും പ്രേക്ഷകരും ആഗ്രഹിച്ചൊരു തിരിച്ചുവരവ് കൂടിയായിരുന്നു മഞ്ജുവിന്റേത്. നൃത്തത്തിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. ഗുരുവായൂരിലെ അരങ്ങേറ്റം കാണാനായി സിനിമാലോകത്തെ പ്രമുഖരുമുണ്ടായിരുന്നു. വ്യത്യസ്തമായ മേക്കോവറുകളുമായും മഞ്ജു എത്താറുണ്ട്.




  സോഷ്യൽ മീഡിയയിലും വളരെ സജീവമായി ഇടപെടുന്ന മഞ്ജുവിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമൊപ്പമുള്ള ചിത്രവുമായാണ് കഴിഞ്ഞ ദിവസം മഞ്ജു എത്തിയത്. ഹൗ ഓൾഡ് ആർയൂവിലൂടെയായിരുന്നു മഞ്ജു വാര്യർ വീണ്ടുമെത്തിയത്. പിന്നീടങ്ങോട്ട് മഞ്ജുവിന്റെ സമയമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് താരം.  9എംഎം എന്ന ചിത്രത്തിൽ ധ്യാനും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം, കയറ്റം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജുവിന്റേതായി റിലീസിങ്ങിനൊരുങ്ങുന്നത്. അഭിനയത്തിന് പുറമെ നിർമ്മാണത്തിലും പങ്കാളിയായ സന്തോഷവും നേരത്തെ താരം പങ്കുവെച്ചിരുന്നു.



  
രമേഷ് പിഷാരടിയുൾപ്പടെ നിരവധി പേരാണ് മഞ്ജുവിന്റെ ഫോട്ടോയ്ക്ക് കീഴിൽ കമന്റുകളുമായെത്തിയത്. എനിക്ക് പ്രിയപ്പെട്ടവരെല്ലാം ഒറ്റ ഫ്രയിമിൽ എന്ന കമന്റുമായി വിശാഖ് സുബ്രഹ്‌മണ്യം എത്തിയിരുന്നു. നവ്യ നായർ ഇത് കാണണ്ട, മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരാത്തതിൽ വിഷമമുണ്ടോ, ധ്യാന് മഞ്ജു വാര്യരെ കല്യാണം കഴിക്കാൻ ചെറുപ്പത്തിൽ താൽപര്യമുണ്ടായിരുന്നില്ലേ, പഴയ അഭിമുഖം വൈറലായി മാറുന്നതിനിടയിൽ ശ്രീനിവാസനേയും ധ്യാനിനേയും കാണാനായതിന്റെ സന്തോഷവും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോഴാണ് സന്തോഷം.





   ഒപ്പം ഏറെ പ്രിയപ്പെട്ടവരോടൊപ്പം അത്വ കഴിക്കാനും സാധിക്കുക. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ. നന്ദി ശ്രീനിയേട്ടാ, ഷെഫ് ധ്യാനിനും നന്ദിയെന്നുമായിരുന്നു മഞ്ജു കുറിച്ചത്. ബിരിയാണിയുണ്ടാക്കിയ ധ്യാനിനോട് നന്ദി പറയുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണുന്നത്. അരികിലായി ശ്രീനിവാസനുമുണ്ട്. നവ്യ നായരോടുള്ള ഇഷ്ടത്തെക്കുറിച്ചായിരുന്നു ധ്യാൻ പറഞ്ഞത്. നവ്യയെ ഇഷ്ടമായിരുന്നുവെന്നും കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും വെള്ളിത്തിര കണ്ടതോടെയാണ് ഇഷ്ടം പോയതെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.  

Find out more: