വൈറലായി കുറുപ്പിൻ്റെ കൂട്ടുകാരൻ്റെ പ്രതികരണം! കുറുപ്പിന് ലഭിച്ച വലിയ സ്വീകാര്യതയിൽ ദുൽഖർ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. വലിയ സർപ്രൈസുകളാണ് ദുൽഖറും കൂട്ടരും സിനിമയിൽ ഒളിപ്പിച്ചിട്ടുള്ളത്. വലിയ ആവേശത്തോടെയാണ് തീയേറ്ററുകളിലേക്ക് പ്രേക്ഷകർ കുറുപ്പിനെ വരവേറ്റത്. ഇപ്പോഴിതാ കുറുപ്പ് കാരണം ബുദ്ധിമുട്ടിലായ ഒരു വ്യക്തിയുടെ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറുപ്പ് കാരണം ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ലെന്നാണ് ഇദ്ദേഹത്തിൻ്റെ പരാതി. കുറുപ്പ് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിൻ്റെ ആവേശത്തിലാണ് അണിയറപ്രവർത്തകരും സിനിമാസ്വാദകരും.  





ഒരു പിടികിട്ടാ പുള്ളിയുടെ കഥ ആയതിനാൽ തന്നെ ഒരു ക്രിമിനലിനെ നായകനാക്കി സിനിമ ഒരുക്കുന്നു എന്ന പേരിൽ നിരവധി ചർച്ചകളും നടന്നു. എന്നാൽ പിന്നീട് സിനിമയിൽ കുറുപ്പിനെ ഒരിക്കലും ന്യായികരിക്കുന്നില്ലെന്ന് വ്യക്തമാക്കി അണിയറ പ്രവർത്തകരും രംഗത്തെുകയും രംഗം ശാന്തമാക്കുകയും ചെയ്ത ശേഷമാണ് കുറുപ്പ് തീയേറ്ററുകളിലെത്തിയത്. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ വിവാദകോളങ്ങളിലെ സ്ഥിരസാന്നിധ്യമാണ് കുറുപ്പ് സിനിമ. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ കേരളം കണ്ട എക്കാലത്തെയും കുപ്രസിദ്ധനായ കൊടും കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാര്കകുറുപ്പിൻ്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സുകുമാര കുറുപ്പിന്റെ സുഹൃത്ത് കൂടിയാണ് ഷാഹു.




  അബുദാബിയിൽ വെച്ച് കുറുപ്പിന്റർ ഒപ്പം കൂടിയ ഷാഹു പിന്നീട് കൃത്യത്തിന് ശേഷം കേസിൽ മാപ്പു സാക്ഷി ആയി മാറുകയായിരുന്നു. ഷാഹു ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോ ആണ് ചർച്ച ആയി മാറിയിരിക്കുകയാണ്. മാതൃഭുമി ന്യൂസ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാഹുവിൻ്റെ പ്രതികരണം. കുറുപ്പിന്റെ സിനിമ പിടിക്കുവാൻ പോയപ്പോൾ ആരും തന്നോട് ഒന്നും അന്വേഷിച്ചില്ല എന്നാണ് ഇദ്ദേഹത്തിൻ്റെ പരിഭവം. 





  കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോ എന്ന വ്യക്തിയുടെ കുടുംബാംഗങ്ങളെ അടക്കം സിനിമ കാണിച്ച് പ്രദർശനാനുമതി വാങ്ഹിയ ശേഷമാണ് കുറുപ്പ് റിലീസ് സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. സിനിമ ഇപ്പോൾ തീയേറ്ററുകളിൽ വലിയ ആവേശപ്പെരുമ്പറ മുഴക്കി പ്രദർശനം പൊടിപൊടിക്കുകയാണ്. ഇപ്പോഴിതാ ചാക്കോ വധക്കേസിലെ മാപ്പു സാക്ഷിയായ ഷാഹുവിൻ്റെ പ്രതികരണമാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

Find out more: