ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായി നടൻ അജിത്ത് രംഗത്ത്! ഫാൻസ് അസോസിയേഷനിൽ അദ്ദേഹത്തിന് താൽപര്യമില്ലെങ്കിലും അതൊന്നും ആരാധകർക്ക് തടസമല്ല. വിശേഷ ദിവസങ്ങളും പുത്തൻ റിലീസുമെല്ലാം അവർ ആഘോഷമാക്കി മാറ്റാറുണ്ട്. എൻ വീട് എൻ കണവർ എന്ന ചിത്രത്തിലൂടെയായാണ് അജിത്ത് തുടക്കം കുറിച്ചത്. കാതൽ കോട്ടൈയായിരുന്നു അദ്ദേഹത്തിന് ബ്രേക്കായി മാറിയത്. അമർക്കളമെന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹത്തിന് ആക്ഷൻ ഹീറോ പരിവേഷം ലഭിച്ചത്. എല്ലാതരം വേഷങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടയാളാണ് അജിത്ത്. തലയെന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്. മലയാളികളുടെ പ്രിയനായികയായ ശാലിനിയെയായിരുന്നു അജിത്ത് വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 





  അമർക്കളമെന്ന ചിത്രത്തിനിടയിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹത്തോടെയായി സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ശാലിനി. പൊതുപരിപാടികളിലും മറ്റുമായി ശാലിനിയുടെ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. മക്കളുടെ സ്‌കൂളിലെ പരിപാടികൾക്കായി ഇവർ കുടുംബസമേതമായി എത്താറുണ്ട്. തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം മാറ്റിവെക്കുന്നയാളാണ് അജിത്ത്. വെക്കേഷൻ സമയത്ത് കുടുംബസമേതമായി യാത്രകൾ നടത്തുന്ന പതിവുണ്ട് അദ്ദേഹത്തിന്. അഭിനയ ജീവിതത്തിൽ നിന്നും അജിത്ത് ഇടവേളയെടുക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നിലവിലെ ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷമായി ബ്രേക്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്ത് എന്നാണ് റിപ്പോർട്ടുകൾ. 





  ഏഴ് ഭൂഖണ്ഡങ്ങളിലും യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ് അജിത്തും സുഹൃത്തുക്കളും. ബൈക്ക് റൈഡിൽ അതീവ തൽപ്പരനാണ് അദ്ദേഹം. അതിന് വേണ്ടിയാണ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം കൂടിയാണ് അദ്ദേഹം നിറവേറ്റാനായി പോവുന്നത്. ലോകസഞ്ചാരം ഏറ്റവും ആഗ്രഹമുള്ള കാര്യമാണെന്ന് താരം വ്യക്തമാക്കിയിരുന്നു. 62ാമത്തെ സിനിമയ്ക്ക് ശേഷമായാണ് അജിത്ത് ഇടവേളയിലേക്ക് പോവുന്നത്. വിശേഷ ദിവസങ്ങളും പുത്തൻ റിലീസുമെല്ലാം അവർ ആഘോഷമാക്കി മാറ്റാറുണ്ട്. എൻ വീട് എൻ കണവർ എന്ന ചിത്രത്തിലൂടെയായാണ് അജിത്ത് തുടക്കം കുറിച്ചത്. കാതൽ കോട്ടൈയായിരുന്നു അദ്ദേഹത്തിന് ബ്രേക്കായി മാറിയത്. അമർക്കളമെന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹത്തിന് ആക്ഷൻ ഹീറോ പരിവേഷം ലഭിച്ചത്. എല്ലാതരം വേഷങ്ങളും തന്നിൽ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം.





   പുതിയ സിനിമകളൊന്നും അദ്ദേഹം ഏറ്റെടുത്തിട്ടില്ലെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിമൈയ്ക്ക് ശേഷമായി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിച്ച് വരികയാണ് അദ്ദേഹം. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക. അജിത്തിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും ബൈക്ക് റൈഡിനെക്കുറിച്ചും വാചാലയായി മഞ്ജു എത്തിയിരുന്നു. ബൈക്ക് യാത്രയ്ക്കിടയിലെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.

Find out more: