മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മനുഷ്യനെ തിരിച്ചറിയണ്ടേ; നടി സംയുക്തയ്ക്കെതിരെ ഷൈൻ ടോം ചാക്കോ! റിലീസിനൊരുങ്ങുന്ന ബൂമറാംഗ് എന്ന ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംയുക്തയ്ക്കെതിരെ ഷൈൻ ടോം തുറന്നടിച്ചത്. ഷൈൻ ടോം ചാക്കോയും സംയുക്തയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ബൂമറാങ്. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി മറ്റ് അണിയറ പ്രവർ‍ത്തകർക്കൊപ്പമാണ് ഷൈൻ ടോം ചാക്കോ മാധ്യമങ്ങളെ കണ്ടത്. നടി സംയുക്തയ്ക്കെതിരെ ആരോപണങ്ങളുമായി സഹതാരം ഷൈൻ ടോം ചാക്കോ.എന്ത് വിളിച്ചാലും ചെയ്യുന്ന പണി, ചെയ്യുന്ന പടത്തിൻ്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല. ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. എന്തുകൊണ്ട് ഇതിൻ്റെ പ്രൊമോഷന് വരുന്നില്ല? പിന്നെ മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം? 





  മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ. മറ്റതൊക്കെ അതിന് ശേഷമല്ലേ! എന്നായിരുന്നു ഷൈൻ ടോമിൻ്റെ പ്രതികരണം.സംയുക്ത തമിഴ് ചിത്രം വാത്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിൽ തൻ്റെ പേരിനൊപ്പമുള്ള ജാതിവാൽ എടുത്തുകളയുകയാണെന്ന് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള ചോദ്യത്തോടാണ് ഷൈൻ പ്രതികരിച്ചത്. ഇതു സംബന്ധിച്ച് സംവിധായകൻ മനു സുധാകരനും നടിയ്ക്കെതിരെയുള്ള അതൃപ്തി തുറന്നു പറഞ്ഞു. സിനിമയുടെ പ്രമോഷനു വിളിച്ചപ്പോൾ ഞാൻ മലയാള സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സംയുക്തുടെ ഒന്നാമത്തെ ഉത്തരമെന്നും ഞാൻ ചെയ്യുന്ന സിനിമകളൊക്കെ മാസീവ് റിലീസ് ആണെന്നും 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നതെന്നും എനിക്കെൻ്റെതായ കരിയറുണ്ടെന്നും താൻ ഹൈദരാബാദിൽ സെറ്റിൽഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടിയെന്ന് സംവിധായകൻ പറഞ്ഞു.ഇതു സംബന്ധിച്ച് സംവിധായകൻ മനു സുധാകരനും നടിയ്ക്കെതിരെയുള്ള അതൃപ്തി തുറന്നു പറഞ്ഞു.





സിനിമയുടെ പ്രമോഷനു വിളിച്ചപ്പോൾ ഞാൻ മലയാള സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സംയുക്തുടെ ഒന്നാമത്തെ ഉത്തരമെന്നും ഞാൻ ചെയ്യുന്ന സിനിമകളൊക്കെ മാസീവ് റിലീസ് ആണെന്നും 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നതെന്നും എനിക്കെൻ്റെതായ കരിയറുണ്ടെന്നും താൻ ഹൈദരാബാദിൽ സെറ്റിൽഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടിയെന്ന് സംവിധായകൻ പറഞ്ഞു. ഇന്നലെകളിൽ സിനിമകളോട് സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളു. മോഹൻലാലും മമ്മൂട്ടിയായാലും ഇപ്പോഴും പ്രമോഷനുവേണ്ടി പങ്കെടുക്കുന്നു. ചെയ്ത ജോലി മോശമായിട്ട് കാണരുത്. അതിൽ കുറച്ച് ഇഷ്ടം കൂടുതൽ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാൻ ആളുകളുണ്ട്. ആദ്യ സിനിമയുടെ പ്രമോഷനു പോലും പങ്കെടുക്കാത്ത ആളാണ്. 




ഇപ്പോൾ ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത് എന്നും ഷൈൻ ടോം കൂട്ടിച്ചേർത്തു.  കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഈസി ഫ്ലൈ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം മനു സുധാകരനാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ റിലീസ് പ്ലാൻ ചെയ്തിരുന്ന ചിത്രത്തിനു പല കാരണങ്ങൾ കൊണ്ട് റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു.ഷൈൻ ടോം ചാക്കോ, സംയുക്ത എന്നിവർക്കൊപ്പം ബൈജു സന്തോഷ്, ചെമ്പൻ വിനോദ് ജോസ്, ഡെയിൻ ഡേവിസ് എന്നിവരാണ് ബൂമറാംഗിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Find out more: