നൻപകൽ നേരത്ത് മയക്ക'വും 'തങ്ക'വും ഒടിടി റിലീസിൽ! ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയുമായിരുന്നു ലഭിച്ചത്. മമ്മൂട്ടി എന്ന നടനെ ചിത്രത്തിലെവിടെയും കാണാൻ കഴിഞ്ഞില്ലെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഇപ്പോഴിത ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ഈ മാസം 23 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മമ്മൂട്ടിയുടെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രങ്ങളിൽ നിന്ന് മാറ്റി നിർത്താനാകാത്ത ചിത്രങ്ങളിലൊന്നാണ് നൻപകൽ നേരത്ത് മയക്കം. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നീ രണ്ട് ഭാവങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. 




  ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങുന്ന ആദ്യത്തെ ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.ഐഎഫ്എഫ്കെയിലെ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലും ചിത്രത്തിന് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്.





  അതേസമയം ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ തങ്കവും ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രമെത്തുക. ഫെബ്രുവരി 20 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചതും. ശ്യാം പുഷ്കരനായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ചിത്രം സംവിധാനം ചെയ്തിരുന്നത് സഹീദ് അരാഫത്താണ്.അശോകൻ, രമ്യ പാണ്ഡ്യൻ, രമ്യ സുവി, കൈനകിരി തങ്കരാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിനായി അണിനിരന്നു. മമ്മൂട്ടിയുടെ എക്കാലത്തേയും ഏറ്റവും മികച്ച ചിത്രങ്ങളിൽ നിന്ന് മാറ്റി നിർത്താനാകാത്ത ചിത്രങ്ങളിലൊന്നാണ് നൻപകൽ നേരത്ത് മയക്കം. മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നീ രണ്ട് ഭാവങ്ങളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
  




  മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങുന്ന ആദ്യത്തെ ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.ഐഎഫ്എഫ്കെയിലെ പ്രദർശനം മുതൽ തന്നെ ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്. തമിഴ്നാട്ടിലും ചിത്രത്തിന് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. അതേസമയം ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ തങ്കവും ഒടിടി റിലീസിനൊരുങ്ങുകയാണ്.

Find out more: