കല്യാണം കഴിഞ്ഞാൽ ആണിന്റെ വീട്ടിൽ മാത്രം നിന്നാൽ പോരാ! നടി ആശാ ശരത് ഉത്തരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അങ്കമാലി അഡ്ലക്സ് ഇന്റർനാഷ്ണൽ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ആദിത്യ മേനോനാ (aditya)ണ് ഉത്തരയുടെ കഴുത്തിൽ താലിചാർത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ വച്ചായിരുന്നു ഉത്തരയുടെയും ആദിത്യയുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹ ശേഷം പെണ്ണ് ചെക്കന്റെ വീട്ടിൽ പോകാതെ ഇരുന്നതിനെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. എന്നാൽ ഇപ്പോൾ ത്തരയും ആദിത്യയും ആശയുടെ വീട്ടിലേക്ക് തിരികെ എത്തിയതിനെകുറിച്ചാണ് ഇപ്പോൾ ചൂട് പിടിച്ച ചർച്ച നടക്കുന്നത്. ഇത് എവിടുത്തെ ചടങ്ങാണ്. എന്നാൽ പിന്നെ പെണ്ണ് ചെക്കനെ താലി കെട്ടിയാൽ പോരായിരുന്നോ, വിവാഹദിവസത്തേക്ക് വീട് എടുത്തുകൂടായിരുന്നോ എന്ന് തുടങ്ങി ഒട്ടനവധി ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
മാത്രമല്ല പെണ്ണിന്റെ കൈയ്യിൽ വിളക്ക് കൊടുക്കുന്നത് ചെക്കന്റെ അമ്മ അല്ലെ, അവിടെയും പെണ്ണിന്റെ അമ്മ ഗോൾ അടിച്ചു എന്ന് പറയുന്നവരും കുറവായിരുന്നില്ല. എന്നാൽ മറ്റു ചില കമന്റുകൾ ആണ് അതി ശ്രദ്ധേയം ആയി മാറുന്നത്. പെൺകുട്ടികളെ വളർത്തിയ അമ്മമാരെ നോക്കാതെ അമ്മായി അമ്മയെ മാത്രം നോക്കി ജീവിക്കാൻ പറ്റില്ലാലോ ഇത്ര കാലം വളർത്തിയവരെ നോക്കാൻ ഉള്ള ഉത്തരം വാദിത്തം പെൺകുട്ടികൾക്കു ഉണ്ട് അതിന് സമ്മതവും സമയവും അമ്മായി അമ്മയുടെ നടു വേദനയും മാത്രം നോക്കി വളർത്തിയവരെ നോക്കാൻ കഴിയാതെ വരരുത്. കല്യാണം കഴിഞ്ഞാൽ ആണിന്റെ വീട്ടിൽ മാത്രം നിന്നാൽ പോരാ എന്നും ചിലർ പറയുന്നു. ആരും ഒരിടത്തായി നിൽക്കണ്ട, മാസം പകുതി പകുതി രണ്ടു വീടുകളിലും നിക്കണം.
ചെക്കന് നാട്ടിൽ വീട് ഇല്ലാത്തത് കൊണ്ടാകും ഇങ്ങനെ നടത്തിയത് എന്നാണ് പറയുന്നത്..എന്നാൽ വടക്കൻ കേരളത്തിൽ പെണ്ണ് പെണ്ണിന്റെ വീട്ടിൽ ആണ് വിവാഹം കഴിച്ചു കൊണ്ട് കയറുന്നത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എല്ലായിടത്തും വാതോരാതെ പുരോഗമനം പറയുന്നവർ ഇവിടെ വന്ന് എന്തൊക്കെയാ പറയുന്നേ.. എന്തെങ്കിലും ആയിക്കോട്ടെ രണ്ട് വീട്ടുകാരും ചേർന്ന് എടുത്ത തീരുമാനം ആകുമല്ലോ ഇത്. അല്ലാതെ ആരെങ്കിലും വിഷമിച്ചു നില്കുന്ന്നുണ്ടോ ഇല്ലാല്ലോ എന്നാണ് ആശയുടെ ചില ആരാധകർ പറയുന്നത്.സ്ത്രീകളും ഈ വിഷയത്തിൽ കമെന്റ് ഇട്ടിട്ടുണ്ട് അവരുടെ മക്കൾ കൊണ്ടു വരുന്ന പെൺകുട്ടികളെ ഭരിച്ചു കലാകാലം വാഴം എന്ന് കരുതി കാത്തിരിക്കുന്നവർക്ക് പേടി ആണ് ഇതൊക്കെ ആയി തീർന്നാൽ ചാൻസ് പോകില്ലേ എന്ന് ആരും ഒരിടത്തും നിൽക്കണ്ട മാസം പകുതി പകുതി രണ്ടു വീടുകളിലും നിക്കണം.
പെൺകുട്ടികളെ വളർത്തിയ അമ്മമാരെ നോക്കാതെ അമ്മായി അമ്മയെ മാത്രം നോക്കി ജീവിക്കാൻ പറ്റില്ലല്ലോ ഇത്ര കാലം വളർത്തിയവരെ നോക്കാൻ ഉള്ള ഉത്തരം വാദിത്തം പെൺകുട്ടികൾക്കു ഉണ്ട് അതിന് സമ്മതവും സമയവും നോക്കണ്ട. എന്നും ഭർത്താവിന്റെ വീട്ടിൽ മാത്രം നിൽക്കണം എന്ന ശൈലി ഒന്നും വേണ്ട രണ്ടിടത്തും ഒരുപോലെ നിൽക്കുകയും രണ്ടുപേരുടെയും മാതാ പിതാക്കളെ ഒരുപോലെ നോക്കുകയും വേണം. അപ്പോൾ ആർക്കും വിഷമം ഉണ്ടാകില്ല ആർക്കും പ്രത്യേകതയും കൂടുതൽ സുഖവും ഉണ്ടാകുകയും ഇല്ല.ഈ ഒരു ചടങ്ങ് അറിയാത്തവർ വെണ്ണിലാ കൊമ്പിലെ രാപാടി പാട്ട് കണ്ട് നോക്കൂ വിവാഹം കഴിഞ്ഞദിവസം ലാലേട്ടൻ Divya Unni യെ ഒരുക്കി ചെക്കൻ്റെ കൂടെ വിടുന്നത് കാണാം ഇത് ചില ജില്ലകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും കമന്റുകൾ ഉയരുന്നുണ്ട്. എന്താ പെൺകുട്ടികൾക്കു പുതിയ ആളുകളുടെ വീട്ടിൽ പോയ് നിൽക്കാം എങ്കിൽ ആണുങ്ങൾക് ഭാര്യ വീട്ടിൽ പോയാൽ എന്താ ജീവിത കാലം മുഴുവൻ പെണ്ണുങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നില്ലേ ആണുങ്ങൾക് എന്താ പ്രത്യേകത അങ്ങനെ ഒരു പ്രത്യേകകതയും വേണ്ട.
Find out more: