അമ്മായി അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നൽകി പൂർണിമയും, സുപ്രിയയും! അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മക്കളും മരുമക്കളും എല്ലാം സോഷ്യൽ മീഡിയയിൽ എത്തി. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ബർത്ത്‌ഡേ ആശംസകിയ്ക്കുകയായിരുന്നു. പൂർണിമയും സുപ്രിയ മേനോനും എല്ലാം പങ്കുവച്ച പോസ്റ്റുകൾക്ക് താഴെ ആശംസകൾ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. മലയാളത്തിന് രണ്ട് സൂപ്പർ താരങ്ങളെ സമ്മാനിച്ച അമ്മയാണ് മല്ലിക. പകരം വയ്ക്കാനില്ലാത്ത അഭിനയ കുലപതി സുകുമാരന്റെ പ്രിയ പത്‌നി. ഇന്ന് മല്ലികയുടെ ജന്മദിനമാണ്.'പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാൾ ആശംസകൾ. നിങ്ങൾ ശരിക്കും ദയയുള്ള മനുഷ്യനാണ്. ഒരുപാട് ആയുസും നല്ല ആരോഗ്യവും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നാണ് സുപ്രിയ കുറിച്ചത്. അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോയും ഒരു കുടുംബ ചിത്രവും കേക്കിന്റെ ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.
തനിക്കും സുപ്രിയയ്ക്കുമൊപ്പം നിൽക്കുന്ന അമ്മയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് 'ഹാപ്പി ബർത്ത് ഡേ അമ്മ' എന്ന് പൃഥ്വിയും എഴുതി. അഭിമുഖങ്ങളിലെല്ലാം തന്റെ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും മല്ലികാമ്മ വാചാലയാകാറുണ്ട്. പൃഥ്വിരാജിന്റെ വളർച്ചയിൽ അഭിമാനിക്കുന്ന മല്ലികാമ്മയ്ക്ക്, ഇന്ദ്രന് അർഹിയ്ക്കുന്ന പരിഗണന കിട്ടിയില്ല എന്ന സങ്കടവും ഉണ്ടത്രെ. മരുമക്കൾ രണ്ടും പേരും തന്റെ രണ്ട് കണ്ണുകളാണ്, അവരിലാരെയും മാറ്റി നിർത്താനോ ഇഷ്ടം കുറച്ച് കാണാനോ പറ്റില്ല എന്നാണ് മല്ലികാമ്മ പറഞ്ഞത്. പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നീ മൂന്ന് കൊച്ചുമക്കളും മല്ലികാമ്മയുടെ സന്തോഷമാണ്. അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് പൂർണിമയുടെ ആശംസ. ''ഹാപ്പി ബർത്ത് ഡേ അമ്മ.
ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക. എക്കാലവും ജ്ഞാനിയും നർമവും ഉണ്ടായിരിക്കട്ടെ' എന്നാണ് പൂർണിമയുടെ ആശംസ. മല്ലികയുടെ ഒരു ഫോട്ടോയ്‌ക്കൊപ്പം 'ഹാപ്പി ബർത്ത് ഡേ' അമ്മ എന്ന് മാത്രമാണ് ഇന്ദ്രജിത്തിന്റെ പോസ്റ്റ്. 1954 നവംബർ 4 നാണ് മല്ലികയുടെ ജനനം. നാടകങ്ങളിലൂടെ അഭിനയം തുടങ്ങിയ മല്ലിക 1974 ൽ ആണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീടുള്ള അഞ്ച് വർഷം സിനിമയിൽ സജീവമായിരുന്നു. അഭിനയത്തിൽ മാത്രമല്ല, പിന്നണി ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും മല്ലിക പ്രവൃത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടി അസിസ്റ്റന്റ് ഡയരക്ടറായും, നിർമാതാവായും എല്ലാം ഇന്റസ്ട്രിയിൽ സജീവമായിരുന്നു.
മക്കളും മരുമക്കളും എല്ലാം അവരവരുടെ ജോലി സംബന്ധമായ തിരക്കിലാണ്. സുകുമാരന്റെ ഓർമകളുള്ള വലിയ വീട്ടിൽ ഒറ്റയ്ക്കാണ് താൻ താമസം എന്ന് ഒരു അഭിമുഖത്തിൽ മല്ലികാമ്മ പറഞ്ഞിരുന്നു. കൂടെ ചെന്നു നിൽക്കാൻ മക്കൾ വിളിക്കാറുണ്ട്. പക്ഷെ അവിടെ പോയാലും അവരുണ്ടാവില്ല. പിന്നെ ഈ വീട്ടിൽ നിന്ന് എനിക്കധികം മാറി നിൽക്കാനും കഴിയില്ല. പിന്നെ കുറച്ച് ദിവസം കാണാതെയാവുമ്പോൾ അവരെല്ലാം ഓടിയിങ്ങ് എത്താറുണ്ട് എന്നും മല്ലികാമ്മ പറഞ്ഞിരുന്നു.
Find out more: