കല്ല് വിലയ്ക്ക് വിറ്റാലും നൂറുകോടി രൂപ കിട്ടും, നടി രാധയുടെ ആസ്തി വെളിപ്പെടുത്തി ബയൽവാൻ രംഗനാഥൻ! ഓൺലൈൻ ചാനലുകളിൽ സിനിമ രംഗവുമായി ബന്ധപ്പെട്ട അണിയറക്കഥകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ ബയൽവാൻ രംഗനാഥൻ താരമാകുന്നത്. ഇദ്ദേഹം നടത്തിയ പല വെളിപ്പെടുത്തലുകളും വലിയ വിവാദമായിട്ടുമുണ്ട്. ഇപ്പോഴിതാ ഈ അടുത്ത് നടന്ന നടിയും പഴയകാല നടി രാധയുടെ മകളുമായ കാർത്തിക നായരുടെ വിവാഹത്തെ പറ്റിയാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ. 80 കളിലെ സൂപ്പർഹിറ്റ് നായികമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന രാധയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചാണ് ബയൽവാൻ രംഗനാഥൻ ഓൺലൈൻ മീഡിയകളോട് പ്രതികരിച്ചിരിക്കുന്നത്. സ്വർണത്തിൽ തിളങ്ങി നിന്നിരുന്ന കാർത്തികയുടെ വിവാഹ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
തമിഴ് സിനിമയിൽ കോമഡി വേഷങ്ങളിലൂടെ താരമായ ആളാണ് ബയൽവാൻ രംഗനാഥൻ. നടൻ എന്നതിനേക്കാൾ ഉപരി സിനിമാ നിരൂപകൻ കൂടിയാണ് അദ്ദേഹം. രണ്ടു പെൺമക്കളെയും രാധ അഭിനയത്തിലേക്ക് കൊണ്ട് വന്നെങ്കിലും മകനെ അതിലേക്ക് അവർ കൊണ്ടുവരാതെ ഇരുന്നത് അവന് ഇഷ്ടമല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു. അംബികയ്ക്കും രാധയ്ക്കും ഒരു സഹോദരൻ ഉണ്ടായിരുന്നു, ആയാലും അഭിനയത്തിലേക്ക് ഒന്നും വന്നിട്ടില്ല. അയാൾ അവരുടെ സ്റ്റുഡിയോയുടെ നടത്തിപ്പ് ആയിരുന്നു. നമ്മളെക്കാൾ ബുദ്ധിശാലിയാണ് രാധ. 500 പവന്റെ സ്വർണം കൊടുത്ത് രാധ മകളെ കെട്ടിച്ചിട്ടുണ്ട് എങ്കിൽ മരുമകൻ ആയ പയ്യന്റെ കയ്യിൽ ഉറപ്പായും ഒരു 500 കോടിയ്ക്ക് മുകളിൽ ഉള്ള സ്വത്തുക്കൾ ഉണ്ടാവും. സാധാരണ കാശുകാരന് ഒന്നും രാധ മോളെ കെട്ടിച്ചു കൊടുക്കുകയോ മരുമകൻ ആക്കുകയോ ചെയ്യില്ല. കാർത്തികയെ വിവാഹം ചെയ്ത രോഹിത്തിന്റെ കയ്യിൽ ഉറപ്പായിട്ടും 500 കോടിയ്ക്ക് മുകളിൽ സ്വത്തും അതിന് അനുസരിച്ചുള്ള ജോലിയും ഉള്ള ആളാണ്.
അയാൾ ഒരു സിനിമ നടൻ ഒക്കെ ആയിരുന്നെങ്കിൽ എല്ലാവരും അയാളുടെ സ്വത്തു വിവരങ്ങൾ ഒക്കെ പറഞ്ഞേനെ. വിഐപി കുടുംബത്തിൽ ആണ് രാധ മോളെ കെട്ടിച്ചു വിട്ടത്. അംബാനി കുടുംബത്തിൽ ഒക്കെ പെണ്ണ് കൊടുക്കില്ലേ അതുപോലെ ആണ്. നടന്മാരുടേം നടിമാരുടെയും വീട്ടിൽ നടക്കുന്ന പോലെ ഇത്രേം സ്വർണം ഇട്ട് ഇത്രയും ആഡംബരമായി നടത്തിയ കല്യാണം ആണെന്ന് പറഞ്ഞ് അവിടെ ഇൻകം ടാക്സുകാർ ഒന്നും വന്നില്ല. അവർ കൃത്യമായി ഇൻകം ടാക്സ് അടക്കുന്നവരാണ്. അതുകൊണ്ട് തന്നെ കല്യത്തിന്റെ പേരിൽ അവിടെ പോയി റെയിഡ് ഒന്നും നടത്താൻ പറ്റില്ലല്ലോ. റിയൽ എസ്റ്റേറ്റ് ബിസിനസ് ഒക്കെ ഉണ്ടായിരുന്നു. ദിണ്ടുഗല്ലിൽ ഒരു മില്ല് ഉണ്ട് അവർക്ക്.
അംബികയും രാധയും ഒരു സഹോദരനും അടങ്ങുന്ന അവരുടെ കുടുംബത്തിന് ഇത്രയേറെ സ്വത്തുക്കൾ ഉണ്ട്. അങ്ങിനെ ഉള്ള ആൾക്ക് അവരുടെ മോൾക്ക് ഒരു നൂറു പവന്റെ മുകളിൽ കൊടുത്ത് കല്യാണം നടത്തുന്നത് വലിയ വിഷയം ഒന്നും അല്ലല്ലോ. ചെന്നൈയിലെ ഓരോ കല്യാണ മണ്ഡപത്തിൽ പോയി നോക്കണം രണ്ടു കിലോ ഒരു കിലോ ഒക്കെ സ്വർണം തൂക്കി കൊടുത്ത് പെൺകുട്ടികളെ കെട്ടിക്കുന്നുണ്ട്. അപ്പോൾ പിന്നെയാണോ രാധയ്ക്ക് പറ്റാത്തത്. ക്യാഷ് ഉണ്ടെങ്കിൽ എന്ത് വേണമെങ്കിലും ചെയ്യാല്ലോ. ഇന്ന് ഇരുപതിനായിരം രൂപയ്ക്കും ഒരു കല്യാണ മണ്ഡപം കിട്ടും ഒന്നര കോടി രൂപയ്ക്കും കിട്ടും.
Find out more: