മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി; നടി ചിത്രയുടെ മകളുടെ വിശേഷങ്ങൾ! ആട്ടലാശം, അമരം, അദ്വൈതം തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. കൊച്ചിയിലാണ് ചിത്ര ജനിച്ചത്. അച്ഛൻ റെയിൽവെ ജീവനക്കാരനായിരുന്നു. പത്താം ക്ലാസ് വരെ ചിത്ര പഠിച്ചത് കൊച്ചിയിലായിരുന്നു. അതിന് ശേഷമായിരുന്നു മൈലാപ്പൂരിലേക്ക് മാറിയത്. അപൂർവ്വരാഗങ്ങൾ സിനിമയുടെ ചിത്രീകരണം കാണാനായി പോയപ്പോൾ സംവിധായകന്റെ മുന്നിലേക്കായിരുന്നു ചിത്ര വീണത്. അങ്ങനെ ആ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. സിനിമയിലെത്തിയതോടെയാണ് ജീവിതം സെറ്റായതെന്ന് ചിത്ര പറഞ്ഞിരുന്നു. സൌഹൃദത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുത്തിരുന്നതിനാല്, അത് നോക്കിയും കുറേ സിനിമകള് ചെയ്തിരുന്നു. ചെറിയ വേഷങ്ങള് വരെ സ്വീകരിച്ചിരുന്നു ചിത്ര. സൂത്രധാരനിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ആ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈവിധ്യമാർന്ന ഒട്ടനവധി കഥാപാത്രങ്ങളിലൂടെയായി മലയാളികൾ ഓർത്തിരിക്കുന്ന അഭിനേത്രിയാണ് ചിത്ര. നാണമാവുന്നു, മേനി നോവുന്നു എന്ന ഒരൊറ്റ ഗാനം മതി ചിത്രയുടെ മുഖം മനസിലേക്ക് വരാൻ.
മമ്മൂട്ടിയുടെ സഹോദരനും അഭിനേതാവുമായ ഇബ്രാഹിം കുട്ടിയും വ്‌ളോഗിലൂടെ ചിത്രയെക്കുറിച്ച് സംസാരിച്ചിരുന്നു. അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും, വ്യക്തി ജീവിതത്തെക്കുറിച്ചുമായിരുന്നു അദ്ദേഹം സംസാരിച്ചത്. നാണമാവുന്നു, മേനി നോവുന്നു, ചലച്ചിത്ര നടി ചിത്രയ്ക്ക് സംഭവിച്ചത് എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള് രേഖപ്പെടുത്തിയത്. അമ്മയും അച്ഛനും പോയതോടെ മകളെ ഹോസ്റ്റിലേക്ക് മാറ്റുകയായിരുന്നു. വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഒരു ലക്ഷത്തോളം രൂപ അങ്ങനെ ലഭിക്കുന്നുണ്ട്. മഹാലക്ഷ്മിയുടെ പഠനത്തിന് വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്. അവൾ ഇപ്പോൾ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. ചിത്രയുടെ അടുത്ത സുഹൃത്തുക്കളായ ശരണ്യയും പത്മിനിയുമായിരുന്നു കാര്യങ്ങളെല്ലാം ചെയ്തത്. അഭിമുഖങ്ങളിലെല്ലാം ഇരുവരും ചിത്രയെക്കുറിച്ചും, മകളെക്കുറിച്ചുമെല്ലാം വാചാലയായിരുന്നു.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ചിത്രയ്ക്ക് ലഭിച്ചിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരുന്നു താരം. 2021ലായിരുന്നു ചിത്രയുടെ വിയോഗം. ചിത്ര മരിച്ച് 30ാം ദിവസം പിന്നിടുന്നതിനിടയിലായിരുന്നു ഭർത്താവിന്റെ വിയോഗം. ഇതോടെയായിരുന്നു മകളായ മഹാലക്ഷ്മിയെ സുഹൃത്തുക്കൾ ഏറ്റെടുത്തത്. അന്ന് പ്ലസ് ടുവിന് പഠിക്കുകയായിരുന്നു മഹാലക്ഷ്മി. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മകളുടെ കാര്യങ്ങൾ നോക്കണമെന്ന് ചിത്ര സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് വിവരങ്ങളെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. അതിനാല് തന്നെ സുഹൃത്തുക്കളെല്ലാം മഹാലക്ഷ്മിയുടെ ആഗ്രഹം നിറവേറ്റാനായി കൂടെ നില്ക്കുകയായിരുന്നു.
അപൂർവ്വരാഗങ്ങൾ സിനിമയുടെ ചിത്രീകരണം കാണാനായി പോയപ്പോൾ സംവിധായകന്റെ മുന്നിലേക്കായിരുന്നു ചിത്ര വീണത്. അങ്ങനെ ആ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. സിനിമയിലെത്തിയതോടെയാണ് ജീവിതം സെറ്റായതെന്ന് ചിത്ര പറഞ്ഞിരുന്നു. സൌഹൃദത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുത്തിരുന്നതിനാല്, അത് നോക്കിയും കുറേ സിനിമകള് ചെയ്തിരുന്നു. ചെറിയ വേഷങ്ങള് വരെ സ്വീകരിച്ചിരുന്നു ചിത്ര. സൂത്രധാരനിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ആ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Find out more: