മാതൃദിനത്തിൽ കിടിലം ലുക്കിൽ മീനാക്ഷി!  സോഷ്യൽ മീഡിയയിൽ അത്രയധികം ആക്ടീവ് അല്ലാത്ത താരമാണ്. വല്ലപ്പോഴും തന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് തന്നെ വളരെ പെട്ടന്ന് വൈറലാവാറുണ്ട്. കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്റിന്റെ ഒഫിഷ്യൽ മോഡലായി മീനാക്ഷി പങ്കുവച്ച അത്തരം ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. പ്രൊഫഷണൽ മോഡലുകളെ പോലെ പോസുകൾ നൽകാനും ഇപ്പോൾ മീനാക്ഷി ശീലിച്ചിരിയ്ക്കുന്നു. സാരിയിലും സൽവാറിലുമൊക്കെയായി എന്നും സാധാരണ ലുക്കിൽ തന്നെയാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഏറ്റവുമൊടുവിൽ പങ്കുവച്ച ചിത്രങ്ങളിൽ മീനാക്ഷിയ്ക്ക് തീർത്തും വ്യത്യസ്തമായ ഒരു ലുക്കാണ് കാണാൻ കഴിയുന്നത്. അതേ സമയം മീനാക്ഷി ഇപ്പോൾ എംബിബിഎസ് പഠനം പൂർത്തിയാക്കി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ്.





 പഠനം പൂർത്തിയാക്കിയതിന് ശേഷം മാത്രമാണ് താരപുത്രി സോഷ്യൽ മീഡിയയിൽ സജീവമായതുപോലും. മകൾക്ക് സിനിമയോട് താത്പര്യമില്ല എന്ന് നേരത്തെ തന്നെ ദിലീപ് പറഞ്ഞിരുന്നു. അതേ സമയം മഞ്ജു വാര്യരും മാതൃദിനത്തിൽ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കവച്ചിരുന്നു. അമ്മ ഗിരിജയുടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിനൊപ്പമായിരുന്നു മഞ്ജുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. മഞ്ജു സ്വയം ഒരു അമ്മയാണ് എന്നത് മറന്നോ എന്നായിരുന്നു ആ ഫോട്ടോയോടുള്ള ആലുകളുടെ പ്രതികരണം. മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടെയാവാം ഈ ചിത്രങ്ങൾ എന്നാണ് ചിലരുടെ വിലയിരുത്തലുകൾ. ഇന്റസ്ട്രിയിൽ മീനാക്ഷിയുടെ ഉറ്റ സുഹൃത്തുക്കളായ നമിതയും നാദിർഷയുടെ മകൾ ഖദീജയും അമ്മമാർക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് എത്തിയിരുന്നു.





പിന്നാലെയാണ് മീനാക്ഷിയുടെ പോസ്റ്റ് എന്താവും എന്നറിയാൻ ആളുകൾ കാത്തിരുന്നത്. തന്റെ തന്നെ ചില കിടിലം ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി അതിന് മറുപടി നൽകി. സാരിയിലും സൽവാറിലുമൊക്കെയായി എന്നും സാധാരണ ലുക്കിൽ തന്നെയാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഏറ്റവുമൊടുവിൽ പങ്കുവച്ച ചിത്രങ്ങളിൽ മീനാക്ഷിയ്ക്ക് തീർത്തും വ്യത്യസ്തമായ ഒരു ലുക്കാണ് കാണാൻ കഴിയുന്നത്. പ്രൊഫഷണൽ മോഡലുകളെ പോലെ പോസുകൾ നൽകാനും ഇപ്പോൾ മീനാക്ഷി ശീലിച്ചിരിയ്ക്കുന്നു.

Find out more: