വിവാഹം കഴിഞ്ഞ് സെറ്റിലാവേണ്ട; മറുപടിയുമായി ടിമ്പൽ! നാളെ ഞങ്ങളില്ലാത്ത സിറ്റുവേഷൻ വന്നാലും ബോൾഡായി തന്നെ ജീവിക്കണമെന്ന് പപ്പ പറയുമായിരുന്നു. ബിഗ് ബോസിലായിരുന്ന സമയത്തായിരുന്നു പപ്പയുടെ വിയോഗം. പപ്പയുടെ സ്‌പെഷൽ ആശംസ കണ്ട് മണിക്കൂറുകൾ കഴിയുന്നതിനിടയിലായിരുന്നു ഡിംപലിന് ഷോയിൽ നിന്നും പുറത്തേക്ക് വരേണ്ടി വന്നത്.
പപ്പയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് വികാരഭരിതയായിരുന്നു ഡിംപൽ. കൂടെ കാണാൻ പറ്റുന്നില്ലെങ്കിലും പപ്പ തന്നെയാണ് ഇപ്പോഴും ഞങ്ങളെ നയിക്കുന്നതെന്ന് ഡിംപൽ പറഞ്ഞിരുന്നു. നിരന്തരമായുള്ള മമ്മിയുടെ നിർബന്ധത്തെ തുടർന്നായിരുന്നു തിങ്കൾ വിവാഹിതയായത്. ഡിംപലിന്റെ സുഹൃത്ത് കൂടിയായിരുന്നു തിങ്കളിന്റെ വരൻ. നന്നായി ജീവിക്കാൻ പറ്റുമെങ്കിൽ മതി എന്നായിരുന്നു ഡിംപൽ തിങ്കളിനോട് പറഞ്ഞത്.





മുസ്ലീമായിരുന്നുവെങ്കിലും മമ്മി ഈ ബന്ധം അംഗീകരിച്ചിരുന്നു. മറ്റുള്ളവർ പറയുന്നതൊന്നും ഞാൻ മുഖവിലക്ക് എടുത്തില്ലെന്ന് തിങ്കളും പറഞ്ഞിരുന്നു.ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഡിംപൽ ബാൽ. ഞാനൊരു റൂൾ ബ്രേക്കറൊന്നുമല്ല, എന്റെ ജീവിതം സെറ്റിലാക്കുന്നത് ഞാൻ തന്നെ എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ്. വിവാഹം ഒരു ചോയ്‌സാണ്, അതൊരു നിയമമല്ല. കല്യാണം വല്ലതും ആയോ, കല്യാണം കഴിച്ചോ, അപ്പോൾ സെറ്റിലാവണ്ടേ, എന്റെ കല്യാണത്തിന് ആരേയും വിളിക്കുന്നില്ല, തൽക്കാലം ചക്ക കഴിച്ചു.





കല്യാണം കഴിച്ചവരെല്ലാം സെറ്റിലായോ എന്നായിരുന്നു ഡിംപലിന്റെ ചോദ്യം. വിവാഹം എന്ന ആശയത്തിന് എതിരായ ആളല്ല ഞാൻ. അത് മനോഹരവും ദിവ്യവുമാണ്. വിവാഹത്തിന്റെ പേരിൽ ആളുകളെ വിലയിരുത്തുന്നതും, വിമർശിക്കുന്നതുമായ നിലപാടുകളോട് താൽപര്യമില്ല എന്നുമായിരുന്നു ഡിംപൽ കുറിച്ചത്. നിരവധി പേരാണ് ഈ മറുപടിക്ക് പിന്തുണ അറിയിച്ചിട്ടുള്ളത്. എന്നോട് പറയാതെയാണ് ചേച്ചിയും അനിയത്തിയും കൂടി ഞങ്ങളുടെ വീട് വിറ്റത്. ഡെൽഹിയിലെ ആ വീട് വിൽക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്നോട് പറഞ്ഞിരുന്നുവെങ്കിൽ ആ തീരുമാനം ഞാൻ അംഗീകരിക്കില്ലായിരുന്നു. അതുകൊണ്ടായിരിക്കാം അവർ എന്നിൽ നിന്നും മറച്ചുവെച്ചത്.





 അതിന്റെ ഷെയർ എനിക്ക് കിട്ടിയിരുന്നു. ഞാൻ മരിച്ചാൽ ഇതെല്ലാം നിങ്ങൾ വിൽക്കുമെന്ന് അന്നേ പപ്പ പറഞ്ഞിരുന്നു. അത് തന്നെയായിരുന്നു സംഭവിച്ചതും.
ബിഗ് ബോസ് മലയാളത്തിൽ മത്സരിച്ചതോടെയായിരുന്നു ഡിംപൽ ബാലിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്. വളരെ ബോൾഡായാണ് പപ്പ ഞങ്ങളെ വളർത്തിയത്. മൂന്ന് പെൺകുട്ടികളായിരുന്നതിനാൽ ആൺമക്കളില്ലാത്തതിന്റെ കുറവ് പരിഹരിച്ചത് ഞങ്ങളിലൂടെയായിരുന്നു. നാളെ ഞങ്ങളില്ലാത്ത സിറ്റുവേഷൻ വന്നാലും ബോൾഡായി തന്നെ ജീവിക്കണമെന്ന് പപ്പ പറയുമായിരുന്നു.

Find out more: