മതം വേറെ എന്ന് പറഞ്ഞത് നിമിഷിനെക്കുറിച്ചോ; മറുപടിയുമായി അഹാന! വർഷങ്ങളായി അറിയാവുന്നവരാണ് ഇരുവരും. ലൂക്ക എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. അവൻ സിനിമാട്ടോഗ്രാഫറായി ലോകം അറിയപ്പെടുന്ന ആളായി മാറുമെന്ന് അന്നേ എനിക്കറിയാമായിരുന്നു. നിമിഷിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മടിയാണെങ്കിലും അദ്ദേഹത്തെക്കുറിച്ച് വാചാലയാവാറുണ്ട് അഹാന. എന്റെ മൂത്ത മകൾ വിവാഹം ചെയ്യാൻ പോവുന്നത് മറ്റൊരു മതത്തിലുള്ള ആളെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെയായിരുന്നു അഹാനയും നിമിഷും തമ്മിലുള്ള പ്രണയം വീണ്ടും ചർച്ചയായത്.ഇപ്പോഴിതാ അച്ഛന്റെ പിറന്നാളാഘോഷത്തിലും നിമിഷിനെക്കുറിച്ച് സംസാരിച്ചിരുന്നു അഹാന. ഈയൊരു ആഘോഷം നേരത്തെ കൂട്ടി പ്ലാൻ ചെയ്തതല്ല. അങ്ങനെയായിരുന്നെങ്കിൽ എല്ലാം മാറിമറിഞ്ഞേനെ.





പെട്ടെന്ന് തീരുമാനിച്ചതാണ്. നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആൾക്കാർ മാത്രമേയുള്ളൂ ഇവിടെ എന്ന് അഹാന പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു നിമിഷ് എവിടെ എന്ന ചോദ്യം വന്നത്. ഇല്ല, അവൻ ഷൂട്ടിന് പോയി. ബാക്കിയെല്ലാവരുമുണ്ടല്ലോ, അശ്വിനുണ്ട്, അർജുനുണ്ട്. തെല്ല് നാണത്തോടെയായിരുന്നു അഹാനയുടെ മറുപടി.ഇതാദ്യമായാണ് നിമിഷിന്റെ അച്ഛനെയും കെകെ ഫാമിലിക്കൊപ്പം കാണുന്നത്. ഈ ബന്ധം എന്നാണ് വിവാഹത്തിലേക്ക് എത്തുന്നതെന്നായിരുന്നു വീഡിയോ കണ്ടവരെല്ലാം ചോദിച്ചത്. നിമിഷിനെക്കുറിച്ച് ചോദിച്ചപ്പോൾ അഹാനയുടെ മുഖം മാറിയത് ശ്രദ്ധിച്ചിരുന്നോയെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു.





ദിയയുടെ ബേബി ഷവറിൽ ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും അഹാന ഇതേ ഭാവത്തിലായിരുന്നു എന്ന് പറഞ്ഞവരുമുണ്ട്. പ്രണയത്തെക്കുറിച്ചോ, വിവാഹത്തെക്കുറിച്ചോ അഹാന ഇന്നുവരെ സംസാരിച്ചിട്ടില്ല. നിമിഷും ഇത്തരം ചോദ്യങ്ങളില് പ്രതികരിക്കാറില്ല. വിശേഷാവസരങ്ങളില് പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. നിമിഷിന്റെ പിതാവിനും ഇത്തവണത്തെ പരിപാടിയിൽ ക്ഷണമുണ്ടായിരുന്നു. നിമിഷിന്റെ അച്ഛന് എന്താണ് പറയാനുള്ളതെന്ന് നോക്കാമെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. 




അങ്കിൾ ഷൈ ആണ്, സംസാരിക്കുമോ എന്നറിയില്ല എന്നായിരുന്നു അഹാനയുടെ മറുപടി. സിനിമ നടൻ എന്ന നിലയിലാണ് കൃഷ്ണകുമാറിനെ ആദ്യം പരിചയപ്പെട്ടത്. വർഷങ്ങൾക്ക് മുൻപായിരുന്നു. പിന്നെ ഇപ്പോഴാണ് കാണുന്നതും അടുത്തിടപഴകുന്നതും. എന്ത് വന്നാലും എല്ലാത്തിലും നിങ്ങൾ കൂടെയുണ്ടാവുമെന്ന് ഉറപ്പായി എന്നായിരുന്നു നിമിഷിന്റെ അച്ഛൻ പറഞ്ഞത്. ഇതാദ്യമായാണ് നിമിഷിന്റെ അച്ഛനെയും കെകെ ഫാമിലിക്കൊപ്പം കാണുന്നത്.

Find out more: