കായികമേളയ്ക്കിടെ ഹാമർ തലയിൽ പതിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് അഭീൽ ജോൺസണി(17)ന്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. സ്വയം ശ്വസിക്കാൻ സാധിക്കുമോ എന്നറിയാൻ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററിൽനിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338-ാംവകുപ്പ് പ്രകാരമാണ് കേസ്. ഞായറാഴ്ച മൂന്ന് കായികാധ്യാപകരെകൂടി പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു
click and follow Indiaherald WhatsApp channel