ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു. ലക്നൗവിലെ വസതിക്ക് സമീപത്ത് വെച്ചാണ് തിവാരിക്ക് വെടിയേറ്റത്. ഹിന്ദു സമാജ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണ് തിവാരി. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴ്ഞ്ഞില്ല. തിവാരിയുടെ പരിചയക്കാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
കാവി വസ്ത്രധാരികളായ പ്രതികള്‍ ഒരു പെട്ടി മധുര പലഹാരങ്ങള്‍ നല്‍കാനെന്ന വ്യാജേനെ തിവാരിയുടെ വസതിക്ക് സമീപത്തെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഓഫീസില്‍ കടന്ന ശേഷം പെട്ടിയില്‍ നിന്ന് തോക്കെടുത്ത് തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഹിന്ദു മഹാസഭ നേതാവായിരുന്ന കമലേഷ് തിവാരി 2017 ല്‍ ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. ഹിന്ദു മഹാസഭയുടെ പ്രസിഡന്റായും കമലേഷ് തിവാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. P
click and follow Indiaherald WhatsApp channel