പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല'; പ്രതികരണവുമായി ജോസ് കെ മാണി രംഗത്ത്! പാലാ ബിഷപ്പ് ഉന്നയിച്ച കാര്യത്തിൽ സമൂഹത്തിൽ ചർച്ചകൾ നടന്നു. അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവസാനിച്ചതിനാൽ പ്രതികരണത്തിന് തയ്യാറല്ല. കല്ലറങ്ങാട്ടിൻ്റെ പുതിയ ലേഖനം വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉയർത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശവും തുടർന്നുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ക്രിസ്ത്യൻ യുവതി - യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വിവാദമായി തുടരുന്നതിനിടെ മതതേര വഴിയിലൂടെ സഞ്ചരിച്ച് വർഗീയകേരളത്തിൽ എത്തുമെന്ന ആശങ്കയുണ്ടെന്ന പുതിയ ലേഖനം ബിഷപ്പ് എഴുതിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ അദ്ദേഹത്തെ നേരിൽ കണ്ട് നിലപാട് അറി തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും തുറന്നു പറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുതെന്നും ബാലാ ബിഷപ്പ് ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്. മതേതരത്വം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം കൊടുക്കുന്നതെന്ന് പാശ്ചാത്യരാജ്യങ്ങളിൽ കണ്ടതാണെന്നും അവിടങ്ങളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിലൂടെ പാഠം ഉൾക്കൊള്ളണം. മതേതരത്വം ഭാരതത്തിന് പ്രിയപ്പെട്ടതാണ്. എന്നാൽ കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും" - എന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നുണ്ട്. ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിലാണ് ദീപിക ദിനപത്രത്തിലെഴുതിയ ബിഷപ്പ് പുതിയ ലേഖനം എഴുതിയിരിക്കുന്നത്.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാർട്ടിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ അദ്ദേഹത്തെ നേരിൽ കണ്ട് നിലപാട് അറിയിക്കുകയും ചെയ്തിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ യുവതി - യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വിവാദമായി തുടരുന്നതിനിടെ മതതേര വഴിയിലൂടെ സഞ്ചരിച്ച് വർഗീയകേരളത്തിൽ എത്തുമെന്ന ആശങ്കയുണ്ടെന്ന പുതിയ ലേഖനം ബിഷപ്പ് എഴുതിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് നേതാക്കൾ അഭിപ്രായം ഉയർത്തിയിരുന്നു.
വിവാദത്തിനിടെ പാലാ ബിഷപ്പിനെ പിന്തുണച്ച് വൈദികരും വിവിധ രൂപതകളും രംഗത്തുവന്നിരുന്നു. കെസിബിസി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വിവാദപരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയെ അനുകൂലിക്കുന്ന നിലപാടാണ് കേരളാ കോൺഗ്രസ് പാർട്ടികൾ സ്വീകരിച്ചത്. കേരളാ കോൺഗ്രസ് എമ്മും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും ബിഷപ്പിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചപ്പോൾ പാലാ ബിഷപ്പ് ഏറെ പാണ്ഡ്യത്യമുള്ള വ്യക്തിയാണെന്നാണ് മന്ത്രി വി എൻ വാസവൻ്റെ പ്രതികരണം.
Find out more: