പിണറായി നൽകുന്ന സന്ദേശം എന്താണ്? മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്ന കാര്യം ആലോചിക്കുമെന്നും അവർ വ്യക്തമാക്കി. പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെിരെ പരാതിക്കാരി. മുഖ്യമന്ത്രി സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഇതാണ്. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു.
അതേസമയം, എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ ശശീന്ദ്രൻ ചെയ്തത് മന്ത്രിസ്ഥാനത്ത് ഇരുന്നു ചെയ്യാൻ കൊള്ളാവുന്നതല്ലെന്നും ഇരയായ യുവതി പറഞ്ഞു. എകെ ശശീന്ദ്രനെതിരെ എന്തു നടപടിയെടുക്കണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും യുവതി പറഞ്ഞു. മന്ത്രിയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതുണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിലപാട് മന്ത്രിയെ പിന്തുണയ്ക്കുന്നതാണെന്നും അവർ ആരോപിച്ചു. പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകാനായാണ് ക്ലിഫ് ഹൗസിലെത്തിയതെന്നും താനാണ് കൂടിക്കാഴ്ച അങ്ങോട്ട് ആവശ്യപ്പെട്ടതെന്നും എകെ ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
എന്നാൽ ഫോൺ വിളി വിവാദത്തിൻ്റെ പേരിൽ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മും എൻസിപിയും നിലപാടെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ശശീന്ദ്രൻ്റെ രാജി ആവശ്യപ്പെട്ട് പ്രതപക്ഷവും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഇന്നു രാവിലെയാണ് എകെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. ഒപ്പം സംഭവത്തിൻ്റെ വിശദാംശങ്ങൾ അറിഞ്ഞിട്ടും മന്ത്രി എകെ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.
മന്ത്രി എകെ ശശീന്ദ്രനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്ന കാര്യം ആലോചിക്കുമെന്നും അവർ വ്യക്തമാക്കി.എകെ ശശീന്ദ്രനെതിരെ എന്തു നടപടിയെടുക്കണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും യുവതി പറഞ്ഞു. മന്ത്രിയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതുണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിലപാട് മന്ത്രിയെ പിന്തുണയ്ക്കുന്നതാണെന്നും അവർ ആരോപിച്ചു. പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകാനായാണ് ക്ലിഫ് ഹൗസിലെത്തിയതെന്നും താനാണ് കൂടിക്കാഴ്ച അങ്ങോട്ട് ആവശ്യപ്പെട്ടതെന്നും എകെ ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Find out more: