
അത്രമേൽ നൊമ്പരത്തോടെയാണ് ഈ ചിത്രം ഓരോരുത്തരും ഏറ്റെടുത്തിരിക്കുന്നത്. രണ്ടു പേരുടേയും പോരാട്ടം സമാനാവസ്ഥയിലെ ഒരുപാടാളുകൾക്ക് വലിയ പ്രചോദനമായിരുന്നു നൽകിയത് ആദരാഞ്ജലികൾ. ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശിയിക്ക് 35 വയസ്സായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ PRS ആശുപത്രിയിലായിരുന്നു അന്ത്യം.' 'ഒരു ജീവിതം അതു എങ്ങനെ ഒക്കെ പൊരുതി നിൽക്കാൻ പറ്റും എന്ന് കാണിച്ചു തന്ന രണ്ടു നക്ഷത്രങ്ങൾ സ്വന്തം മുറിവുകൾ ഇണ്ടായിട്ടും മറ്റുള്ളവരുടെ മനസിന്റെ മുറിവിലേക്കു മരുന്നായി മറ്റുള്ളവർക്ക് പ്രചോദനം ധൈര്യവും സ്വാന്തനം പകർന്നു നൽകാൻ ഇവർക്ക് രണ്ടുപേർക്കും പറ്റി ഈ രണ്ടു നക്ഷത്രങ്ങള് ഹൃദയത്തിൽ നിന്ന് മാഞ്ഞു പോവുന്നില്ല,,, പ്രണാമം'. ആരാധകർ കുറിച്ചിരിക്കുന്നതിങ്ങനെ. 'അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു.
തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി.' 'ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്.' '2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്.
തുടർച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവർക്ക് സിനിമ – സീരിയൽ മേഖലയിൽ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേർന്ന് വീടു നിർമിച്ചു നൽകുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ചെയ്തിരുന്നു.' ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഏവരിലും നൊമ്പരമായി മാറുന്നത്.കുറച്ച് നാളുകൾക്ക് മുൻപ് ക്യാൻസറിനോട് പൊരുതി ഒടുവിൽ മരണമടഞ്ഞ നന്ദു മഹാദേവയ്ക്കൊപ്പം ശരണ്യ ശശി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം നുറുക്കുന്നത്. ഇരുവരുടെയും ചിത്രം നൊമ്പരപ്പെടുത്തുന്നുവെന്നും മനസ് തളർന്നു പോവുന്ന ചിത്രമെന്നും ഇപ്പോൾ അവർ ഒരുമിച്ചായെന്നും സോഷ്യൽ മീഡിയ കുറിക്കുന്നു.