പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം; നടപടി വേണമെന്ന് ഹൈക്കോടതി! സംഭവത്തിൽ മുദ്രാവാക്യം വിളിച്ചവർക്ക് മാത്രമല്ല, പരിപാടിയുടെ സംഘാടകർക്കും ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി.ഹൈക്കോടതിയുടെ പരാമർശം ഉണ്ടായി വൈകാതെ തന്നെ കേസുമായി ബന്ധപ്പെട്ട 24 പേർ കൂടി കസ്റ്റഡിയിൽ ആയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞിരിക്കുന്നത്. മുദ്രാവാക്യം ഏറ്റുവിളിച്ചവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. അതേസമയം, പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.




  അതേസമയം, പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിമാക്കി. കൊച്ചി തോപ്പുംപടി സ്വദേശിയായ കുട്ടിയുടെ കുടുംബമാണ് ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഈരാറ്റുപേട്ടയിലേക്കും വ്യാപിപ്പിച്ചു. കുടുംബം ഒളിവിൽ പോയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം.പോപ്പുലർ ഫ്രണ്ട്, ബജ്രംഗദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി പരിഗണിക്കവേയാണ് ഈ പരാമർശമുണ്ടായിരിക്കുന്നത്.സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പോലീസിന് കുട്ടിയെ തിരിച്ചറിയാൻ സാധിച്ചത്.





   ഇതിൽ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നീട്, പോലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലേക്ക് എത്തിയെങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ പിതാവ് പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു. പിതാവ് തന്നെയാണ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത്.ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞിരിക്കുന്നത്. മുദ്രാവാക്യം ഏറ്റുവിളിച്ചവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. 




സംഭവത്തിൽ മുദ്രാവാക്യം വിളിച്ചവർക്ക് മാത്രമല്ല, പരിപാടിയുടെ സംഘാടകർക്കും ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഹൈക്കോടതിയുടെ പരാമർശം ഉണ്ടായി വൈകാതെ തന്നെ കേസുമായി ബന്ധപ്പെട്ട 24 പേർ കൂടി കസ്റ്റഡിയിൽ ആയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകളെ തിരിച്ചറിഞ്ഞിരിക്കുന്നത്. മുദ്രാവാക്യം ഏറ്റുവിളിച്ചവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.


మరింత సమాచారం తెలుసుకోండి: