ശശി തരൂരിന് വ്യത്യസ്ത മുഖങ്ങളെന്ന് മിസ്ത്രി; കടുത്ത വിമശനമുന്നയിച്ച് കോൺഗ്രസ്! തരൂരിന് ഇരട്ട മുഖമാണെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി ശശി തരൂർ ആരോപിച്ചിരുന്നു. ശശി തരൂരിനെതിരെ കടുത്ത വിമശനമുന്നയിച്ച് കോൺഗ്രസ്. എഐസിസി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയാണ് രംഗത്ത് വന്നത്. പട്ടികയിൽ താൻ തൃപ്തനാണെന്ന് തരൂർ മറുപടി നല്കിയിരുന്നെന്നും മിസ്ത്രി പറഞ്ഞു. ഉന്നയിച്ച പരാതികൾ സമിതി അംഗീകരിച്ചതിൽ തൃപ്തി പ്രകടിപ്പിച്ച ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ തരൂർ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് മിസ്ത്രി പറഞ്ഞു. താൻ സമിതിക്ക് നൽകിയ കത്ത് ചോർന്നതാണെന്ന് ശശി തരൂർ ആരോപിച്ചിരുന്നു.





  തെരഞ്ഞെടുപ്പിൽ മത്സരിച്ച മല്ലികാർജുൻ ഖാർഗെക്കും ശശി തരൂരിനും ഒരേ വോട്ടർ പട്ടികയാണ് നൽകിയതെന്ന് മധുസൂദനൻ മിസ്ത്രി പറഞ്ഞു.തങ്ങളുടെ മുന്നിൽ ശശി തരൂരിന് ഒരു മുഖവും മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖവുമാണെന്നും മിസ്ത്രി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ബാലറ്റുകൾ സീൽ ചെയ്തതിൽ തരൂർ വിമർശനം ഉന്നയിച്ചിരുന്നു. അവിടെ നിന്നുള്ള വോട്ടുകൾ എണ്ണരുതെന്ന് തരൂർ ഉന്നയിച്ച ആവശ്യം സമിതി തള്ളിയിരുന്നു. ശശി തരൂർ ഉന്നയിച്ച പരാതികളിൽ മറുപടി നൽകിയിട്ടുണ്ടെന്നാണ് സമിതിയുടെ വാദം. തരൂർ നൽകിയ പരാതികൾ സ്വീകരിച്ചിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഗൂഢാലോചന നടത്തുന്നുവെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞെന്നും മിസ്ത്രി പറഞ്ഞു.  




  തരൂരിന് ഇരട്ട മുഖമാണെന്ന് മിസ്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് നടപടികളിൽ സമിതിക്ക് മുന്നിൽ തൃപ്തി പ്രകടിപ്പിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നേതൃത്വത്തിനെതിരെ ചെളിവാരിയെറിയുകയാണ് തരൂർ ചെയ്തതെന്ന് മിസ്ത്രി കുറ്റപ്പെടുത്തി.പറയുന്നതിൽ ക്ഷമിക്കണം. നിങ്ങൾക്ക് ഇരട്ട മുഖമാണ്. എന്റെ മുന്നിൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ സംതൃപ്തി പ്രകടിപ്പിക്കും. പക്ഷേ മാധ്യമങ്ങൾക്ക് മുന്നിൽ മറ്റൊരു മുഖം പ്രകടിപ്പിക്കും.മാധ്യമങ്ങൾക്ക് മുന്നിലാണ് നിങ്ങൾ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്’, മിസ്ത്രി പറഞ്ഞു. നിങ്ങളുടെ പരാതികൾ ഞങ്ങൾ പരിഗണിച്ചിട്ടും അക്കാര്യം വകവെക്കാതെ തിരഞ്ഞെടുപ്പ് സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ രംഗത്തെത്തി’, മിസ്ത്രി കുറ്റപ്പെടുത്തി.  അതേസമയം, തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിൽ തരൂരിനെ വസതിയിലേക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി അഭിനന്ദനം അറിയിച്ചു. 





  യു.പി, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് കൃത്രിമം നടന്നതായി ആരോപിച്ച് തരൂരിൻറെ മുഖ്യ തെരഞ്ഞെടുപ്പ് ഏജൻറ് സൽമാൻ സോസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിക്ക് കത്തയച്ചിരുന്നു.  വോട്ടെടുപ്പ് തിരിമറി പാടേ നിഷേധിച്ച് സോസിന് എഴുതിയ മറുപടിക്കത്തിലാണ് മിസ്ത്രി കടുത്ത വിമർശനം നടത്തിയത്. അതോറിറ്റി നൽകിയ എല്ലാ മറുപടികളിലും തൃപ്തനാണെന്നാണ് തന്നെ അറിയിച്ചത്. അതിനു ശേഷം മാധ്യമങ്ങളിൽ എല്ലാ ആരോപണങ്ങളും ഉന്നയിച്ചു. തനിക്കും മാധ്യമങ്ങൾക്കും മുന്നിൽ താങ്കൾക്ക് വെവ്വേറെ മുഖമാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട് -കത്തിൽ മിസ്ത്രി പറഞ്ഞു. അതോറിറ്റി നിയോഗിച്ചതനുസരിച്ച് ബൂത്തിൽ ചെന്നവരെയാണ് 'അന്യർ കടന്നു കയറി'യെന്നും മറ്റുമുള്ള പരാതിയിൽ കുറ്റപ്പെടുത്തുന്നത്. ബന്ധപ്പെട്ട ബൂത്ത് ഏജൻറുമാരുടെ സാന്നിധ്യത്തിലാണ് എല്ലാ ബാലറ്റ് പെട്ടികളും സീൽ ചെയ്തത്.  

Find out more: