സി കെ ശ്രീധരൻ കോൺഗ്രസ് വിട്ട് സിപിഎം പ്രവേശനം 19 ന്! ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിൽ ചേരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം കോൺഗ്രസ് പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ തലമുതിർന്ന നേതാവ് കോൺഗ്രസ് വിടുന്നത്. തീരുമാനം സംബന്ധിച്ച് ഈ മാസം 17 ന് വാർത്താ സമ്മേളനം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ കെപിസിസി ഉപാധ്യക്ഷനും കാസർകോട് ജില്ലയിലെ മുതിർന്ന നേതാവുമായ സി കെ ശ്രീധരൻ പാർട്ടി വിട്ട് ഈയാഴ്ച സിപിഎമ്മിൽ ചേരുന്നു. സിപിഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു. ഒരു സാംസ്കാരിക പരിപാടി എന്ന നിലയിലാണ് പുസ്തക പ്രകാശ ചടങ്ങ് സംഘടിപ്പിച്ചത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ഡിസിസി ജില്ലാ പ്രസിഡൻ്റ് പി കെ ഫൈസലും മാത്രമാണ് കോൺഗ്രസിൽ നിന്ന് ചടങ്ങിൽ പങ്കെടുത്തത്.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. അടുത്തിടെ സി കെ ശ്രീധരൻ്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതോടെയാണ് അദ്ദേഹം കോൺഗ്രസ് വിടുന്ന കാര്യം മറനീക്കി പുറത്തുവന്നത്. കെപിസിസി പുനസംഘടനയിൽ പരിഗണിക്കാത്തതിൽ ശ്രീധരന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഡിസിസി പ്രസിഡൻ്റ് ആയിരിക്ക തന്നെയാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സ്പെഷ്യൽ പ്രോസികൂട്ടറായത്. കോൺഗ്രസിന്റെ കേസുകൾ മാത്രം വാദിച്ചിരുന്ന സി കെയെ പിണറായി സർക്കാരിന്റെ കാലത്ത് മൂന്നു കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടർ ആക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തിൽ വെച്ച് ശ്രീധരന് സ്വീകരണം നൽകാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്.
അതേസമയം മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സി കെ ശ്രീധരനെ ആദരിക്കാനും അദ്ദേഹത്തിൻ്റെ ആത്മകഥ പ്രകാശനം ചെയ്യാനും എത്തുന്നത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂടിയാണ് സി കെ ശ്രീധരൻ. ബുധനാഴ്ച വൈകിട്ട് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ മാത്രമാണ് മുഖ്യമന്ത്രി കാസർകോട്ടേക്ക് എത്തുന്നത്.
ഇതിനുപിന്നിൽ കൃത്യമായ രാഷ്ട്രീയ നീക്കം ഉണ്ടെന്നാണ് കോൺഗ്രസു സംശയിക്കുന്നത്.കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ തൊട്ട് പാർട്ടിയുടെ പോഷക സംഘടനകളുടെയും കമ്മിറ്റികൾക്കിടയിൽ എല്ലാം ചർച്ചാവിഷയം മുഖ്യമന്ത്രിയുടെ വരവാണ്. കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സി കെ പാർട്ടി വിടുമോ എന്ന ആശങ്കയും പങ്കുവെക്കുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ അത്ര യോജിപ്പില്ലാത്ത സി കെ സിപിഎമ്മിനോട് അടുക്കുന്നു എന്ന് ആരോപണമാണ് കോൺഗ്രസ് നേതൃത്വം ഉയർത്തുന്നത്.
Find out more: