യുദ്ധ സമയത്തു പോലും നെഹ്റു ചർച്ചയ്ക്ക് തയ്യാറായി; ശശി തരൂർ! 2017 മുതൽ അതിർത്തിയിൽ ചൈന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദോക്ലാമിൽ ഉണ്ടായ പ്രശ്നം ഇപ്പോഴും തുടരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനകൾ തൃപ്തികരമല്ലെന്നും തരൂർ കുറ്റപ്പെടുത്തി. രാജ്നാഥ് സിങ്ങിന്റേത് വ്യക്തതയില്ലാത്ത പ്രസ്താവനയാണ്. ചോദ്യം ഉന്നയിക്കാൻ പോലും അദ്ദേഹം അനുവദിച്ചില്ല. ഇത് ജനാധിപത്യമല്ലെന്ന് തരൂർ പറഞ്ഞു.  ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കണം. നമ്മുടെ രാജ്യത്തിന് പാർലമെന്റിൽ വിശ്വാസ്യത വേണമെന്ന കാര്യം മറക്കരുത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ പോലും ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 1962ലെ യുദ്ധ സമയത്തു പോലും വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു.




    എല്ലാവരേയും കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നു. നൂറോളം എംപിമാരാണ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ-ചൈന അതി‍ർത്തി പ്രശ്നം ച‍ർച്ച ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരും തൃണമൂൽ കോൺഗ്രസ് എംപിമാരും ലോക്സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു. 1962ൽ ഇന്ത്യ-ചൈന യുദ്ധകാലത്ത് വിഷയം ച‍ർച്ച ചെയ്യാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അനുവദിച്ചിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും സ്പീക്ക‍ർ ഓം ബിർള അനുവദിച്ചില്ല.  അതേസമയം ഇന്ത്യ-ചൈന സംഘ‍ർഷത്തിൽ രാജ്യസഭാ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാ‍ർജുൻ ഖാ‍ർഗെ വിളിച്ചു ചേ‍ർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പത്തോളം പാർട്ടികൾ പങ്കെടുത്തു. 



  യോഗത്തിൽ ആം ആദ്മി പാ‍ർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും പങ്കെടുത്തതോടെ പ്രതിപക്ഷ ഐക്യം ശക്തമാണെന്ന സന്ദേശമാണ് യോഗം നൽകുന്നത്. ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കണം. നമ്മുടെ രാജ്യത്തിന് പാർലമെന്റിൽ വിശ്വാസ്യത വേണമെന്ന കാര്യം മറക്കരുത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ പോലും ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 1962ലെ യുദ്ധ സമയത്തു പോലും വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തയ്യാറായെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരേയും കേൾക്കാൻ അദ്ദേഹം തയ്യാറായിരുന്നു. നൂറോളം എംപിമാരാണ് വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


2017 മുതൽ അതിർത്തിയിൽ ചൈന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദോക്ലാമിൽ ഉണ്ടായ പ്രശ്നം ഇപ്പോഴും തുടരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനകൾ തൃപ്തികരമല്ലെന്നും തരൂർ കുറ്റപ്പെടുത്തി. രാജ്നാഥ് സിങ്ങിന്റേത് വ്യക്തതയില്ലാത്ത പ്രസ്താവനയാണ്. ചോദ്യം ഉന്നയിക്കാൻ പോലും അദ്ദേഹം അനുവദിച്ചില്ല. ഇത് ജനാധിപത്യമല്ലെന്ന് തരൂർ പറഞ്ഞു. അതേസമയം ഇന്ത്യ-ചൈന സംഘ‍ർഷത്തിൽ രാജ്യസഭാ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാ‍ർജുൻ ഖാ‍ർഗെ വിളിച്ചു ചേ‍ർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പത്തോളം പാർട്ടികൾ പങ്കെടുത്തു. യോഗത്തിൽ ആം ആദ്മി പാ‍ർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും പങ്കെടുത്തതോടെ പ്രതിപക്ഷ ഐക്യം ശക്തമാണെന്ന സന്ദേശമാണ് യോഗം നൽകുന്നത്. ഇന്ത്യ-ചൈന അതി‍ർത്തി പ്രശ്നം ച‍ർച്ച ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരും തൃണമൂൽ കോൺഗ്രസ് എംപിമാരും ലോക്സഭയിൽ നിന്നും ഇറങ്ങി പോയിരുന്നു. 

Find out more: