എംവി ഗോവിന്ദൻ അഴിമതികാണിക്കാത്ത നേതാവെന്ന് സുധാകരൻ! ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും യോഗത്തിനെത്തിയ കൗൺസിലർമാരെ പോലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ചും കോർപറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തുന്ന ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പോലീസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതേസമയം കമ്യൂണിസ്റ്റ് പാർട്ടിയിലെ അഴിമതികാണിക്കാത്ത ഒരേയൊരു നേതാവ് എം വി ഗോവിന്ദനാണെന്നും കെ സുധാകരൻ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എംവി ഗോവിന്ദൻ ഇനിയെങ്കിലും കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളാണെന്ന് സുധാകരൻ പറഞ്ഞു.



പോലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ.ബ്രഹ്മപുരം തീപിടുത്തം നടന്ന് പതിമുന്നാം ദിവസമാണ് മുഖ്യമന്ത്രി വാ തുറന്നത്. മുഖ്യമന്ത്രി എന്ത് നീചനാണെന്നും സുധാകരൻ ചോദിച്ചു. ബ്രഹ്മപുരം വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരത്തിന് നീതി ലഭിക്കും വരെ കോൺഗ്രസ് പാർട്ടി ഈ സമരവുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരൻ പറഞ്ഞു. പോലീസിനെതിരെ ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും രൂക്ഷ വിമർശനം നടത്തി. കോൺഗ്രസിനെതിരെ തിരിഞ്ഞാൽ കാൽമുട്ട് അടിച്ചൊടിക്കുമെന്ന് പോലീസിനോട് ഷിയാസ് പറഞ്ഞു. അസി.കമ്മീഷണറുടെയും എസ് എച്ച് ഒയുടെയും പേരെടുത്ത് പറഞ്ഞാണ് ഷിയാസ് അധിക്ഷേപം നടത്തിയത്.  





ഉപരോധ സ്ഥലത്ത് രാവിലെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് സംഘർഷം ഉടലെടുത്തെങ്കിലും പോലീസ് പിന്മാറിയതോടെ സ്ഥിതിഗതികൾ ശാന്തമായി. കോർപറേഷൻ ഓഫീസിലേക്ക് ജീവനക്കാരെ കടത്തിവിടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പ്രധാന ഗേറ്റിന് ഇരുവശവും പന്തലിട്ടാണ് പ്രവർത്തകരുടെ സമരം പുരോഗമിക്കുന്നത്. എറണാകുളം ജില്ലയുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും, ഒരാളെ പോലെ ഓഫീസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. 




രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഉപരോധം നടത്തുന്നത്. പോലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകർ. അതേസമയം കമ്യൂണിസ്റ്റ് പാർട്ടിയിലെ അഴിമതികാണിക്കാത്ത ഒരേയൊരു നേതാവ് എം വി ഗോവിന്ദനാണെന്നും കെ സുധാകരൻ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എംവി ഗോവിന്ദൻ ഇനിയെങ്കിലും കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Find out more: