മോസ്കോ ഭീകരാക്രമണം: മരണസംഖ്യ 115 ആയി!  ആക്രമണവുമായി ബന്ധപ്പെട്ട് സംഭവത്തിൽ 11 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ നാല് പേർ ഭീകരവാദികളാണെന്നാണ് ക്രെംലിൻ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ തന്നെ ഉത്തരവാദിത്തെ ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തുവന്നിരുന്നു. ടെലിഗ്രാം വഴിയാണ് ഇവർ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. റഷ്യയെ പിടിച്ചുകുലുക്കിയ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി ഉയർന്നു.നൂറ്റമ്പതോളം ആളുകൾ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. 





ഭീകരാക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കൾ അപലപിച്ച് രംഗത്തുവന്നിരുന്നു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. അക്രമികൾ വെടിയുതിർക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.അക്രമികൾ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഇതിനേത്തുടർന്ന് മേൽക്കൂര തകർന്നുവീണും അപകടമുണ്ടായിട്ടുണ്ട്. സംഭവസമയത്ത് നിരവധിയാളുകൾ പ്രദേശത്തുണ്ടായിരുന്നു.ഭീകരാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പലരും എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് മുന്നിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.സംഗീതപരിപാടി തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് ആക്രമണമുണ്ടായത്. അഞ്ചോളം ആക്രമികൾ വെടിവയ്ക്കുകയായിരുന്നു. 






ഇതോടെ ചിതറിയോടിയ ചിലർ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.സംഗീതനിശ നടന്ന മോസ്‌കോയിലെ ഹാളിലേക്ക് വേഷം മാറിയെത്തിയ അക്രമികൾ ഇരച്ചുകയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇതിന് പിന്നാലെ സ്ഫോടശബ്ദവും ഉയരുകയും തീപിടിക്കുകയും ചെയ്തിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പറഞ്ഞു.ആക്രമണവുമായി ബന്ധപ്പെട്ട് സംഭവത്തിൽ 11 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ നാല് പേർ ഭീകരവാദികളാണെന്നാണ് ക്രെംലിൻ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ തന്നെ ഉത്തരവാദിത്തെ ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തുവന്നിരുന്നു. ടെലിഗ്രാം വഴിയാണ് ഇവർ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. 



റഷ്യയെ പിടിച്ചുകുലുക്കിയ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി ഉയർന്നു.നൂറ്റമ്പതോളം ആളുകൾ പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഭീകരാക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കൾ അപലപിച്ച് രംഗത്തുവന്നിരുന്നു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. അക്രമികൾ വെടിയുതിർക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.അക്രമികൾ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഇതിനേത്തുടർന്ന് മേൽക്കൂര തകർന്നുവീണും അപകടമുണ്ടായിട്ടുണ്ട്. സംഭവസമയത്ത് നിരവധിയാളുകൾ പ്രദേശത്തുണ്ടായിരുന്നു.ഭീകരാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പലരും എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് മുന്നിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.സംഗീതപരിപാടി തുടങ്ങുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് ആക്രമണമുണ്ടായത്. 

మరింత సమాచారం తెలుసుకోండి: