കരുണാകരന്റെ സ്മാരകം: നസമാഹരണം ഊർജ്ജിതമാക്കി കോൺഗ്രസ്! കരുണാകരൻ സ്മാരക നിർമ്മാണത്തിന് കോൺഗ്രസ് വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ലെന്ന പത്മജയുടെ വിമർ‌ശനത്തിന് മറുപടി പറയേണ്ടി വന്നിരുന്നു നേതൃത്വത്തിന്. ഇനി ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്നും കരുണാകരൻ സ്മാരകത്തിന്റെ നിർമാണത്തിൽ ശ്രദ്ധ ചെലുത്താൻ പോകുകയാണെന്നും മുമ്പ് കെ മുരളീധരനും നിലപാടെടുത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഉയർത്തിയ വിമർശനത്തിനു പിന്നാലെ കരുണാകരൻ സ്മാരകനിർമ്മാണം ഊർജ്ജിതമാക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ നടത്താൻ ജില്ലാ അധ്യക്ഷൻമാർക്ക് യോഗം നിർദ്ദേശം നൽകി. തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെയും കെപിസിസി ഭാരവാഹികളുടെയും യോഗം ഉടൻ ചേരാനും തീരുമാനിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.കരുണാകരൻ ഫൗണ്ടേഷൻ ഭാരവാഹികളായ എൻ.പീതാംബരക്കുറുപ്പ്, കെ.പി.കുഞ്ഞിക്കണ്ണൻ, ഇബ്രാംഹികുട്ടി കല്ലാർ, ശരത് ചന്ദ്രപ്രസാദ്, ഇ എം ആഗസ്തി, റ്റി.വി.ചന്ദ്രമോഹൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി,സതീഷ് കൊച്ചുപറമ്പിൽ, ബി.ബാബുപ്രസാദ്, നാട്ടകം സുരേഷ്, സി.പി.മാത്യു, മുഹമ്മദ് ഷിയാസ്, എ.തങ്കപ്പൻ, വി.എസ്.ജോയി, കെ.പ്രവീൺകുമാർ, എൻ.ഡി അപ്പച്ചൻ, പി.കെ.ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.കരുണാകരൻ ഫൗണ്ടേഷൻ ഭാരവാഹികളായ എൻ.പീതാംബരക്കുറുപ്പ്, കെ.പി.കുഞ്ഞിക്കണ്ണൻ, ഇബ്രാംഹികുട്ടി കല്ലാർ, ശരത് ചന്ദ്രപ്രസാദ്, ഇ എം ആഗസ്തി, റ്റി.വി.ചന്ദ്രമോഹൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു,
ഡിസിസി പ്രസിഡന്റുമാരായ പാലോട് രവി,സതീഷ് കൊച്ചുപറമ്പിൽ, ബി.ബാബുപ്രസാദ്, നാട്ടകം സുരേഷ്, സി.പി.മാത്യു, മുഹമ്മദ് ഷിയാസ്, എ.തങ്കപ്പൻ, വി.എസ്.ജോയി, കെ.പ്രവീൺകുമാർ, എൻ.ഡി അപ്പച്ചൻ, പി.കെ.ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ നടത്താൻ ജില്ലാ അധ്യക്ഷൻമാർക്ക് യോഗം നിർദ്ദേശം നൽകി. തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെയും കെപിസിസി ഭാരവാഹികളുടെയും യോഗം ഉടൻ ചേരാനും തീരുമാനിച്ചു.
ഫണ്ട് സമാഹരണത്തിനായി ഫൗണ്ടേഷന്റെ ചെയർമാൻ കൂടിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ കെ.മുരളീധരനും ജില്ലകൾ സന്ദർശിക്കും.

കെ കരുണാകരൻ സ്മാരക ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചതായാണ് പുതിയ വാർത്ത. ജില്ലകളിൽ നിന്ന് ജൂലൈ 15നകം കൂടുതൽ തുക സമാഹരിക്കാൻ ജില്ലാ പ്രസിഡന്റുമാർക്ക് നിർദേശം നല്കി. സമാഹരിച്ച തുകയുടെ അവലോകനം നടത്തി. ഇത് ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനം ആയിരിക്കും.

Find out more: