
കനത്തമഴയെ തുടര്‍ന്ന് താറുമാറായ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് സ്‌പെഷല്‍ പാസഞ്ചറായി കടത്തിവിട്ടു.
പാളങ്ങള്‍ ഗതാഗതയോഗ്യമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പാസഞ്ചര്‍ ട്രെയിനുകളാണ് ആദ്യം കടത്തിവിടുക. രണ്ടുദിവസത്തിനകം ഗതാഗതം സാധാരണസ്ഥിതിയിലാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി, മലബാര്‍ എക്‌സ്പ്രസുകളും ഇന്ന് പുറപ്പെടും. ശനിയാഴ്ച ഷൊര്‍ണൂര്‍-പാലക്കാട് പാത തുറന്നിരുന്നു.