
പുത്തുമലയെന്ന ചെറുഗ്രാമത്തിലേക്ക് കുത്തിയൊഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും പച്ചക്കാട്ടിലേതായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ മുഴുവനായും പ്രകൃതിതന്നെ തുടച്ചുനീക്കി.
ഭാഗ്യംകൊണ്ടാണ് ഇവിടത്തുകാർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലുണ്ടായതിന്റെ തലേന്ന് ഇവരെല്ലാം മാറിയിരുന്നു. ഒരു വീട് തകർന്നതായിരുന്നു വരാനിരുന്ന വലിയ ദുരന്തത്തിന്റെ ആദ്യ സൂചന. കൺമുന്നിൽ വീടു തകരുന്നത് കണ്ടവർ ഒട്ടുംസംശയിക്കാതെ മലയിറങ്ങി. വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ഉരുൾപൊട്ടി. മുന്നൂറിലധികം പേരാണ് ഇവിടെ താമസിച്ചിരുന്നത്. പുതുമല എന്ന ഈ പ്രദേശത്ത് ഏതാണ്ട് എൺപതോളം വീടുകളാണ് ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ശേഷിക്കുന്നത് 11 വീടുകൾ മാത്രം.കാണാതായവരിൽ പച്ചക്കാട്ടുകാരുമുണ്ട്.
പ്രാഥമിക കണക്കുകളനുസരിച്ച് പച്ചക്കാട് മേഖലയിൽ 54 വീടുകൾ പൂർണമായി തകർന്നു. ഭാഗികമായി തകർന്നവയും ഉപയോഗ ശൂന്യമാണ്. ഇനിയൊരിക്കലും ജനവാസം സാധ്യമാകാത്ത വിധം പച്ചക്കാട് എന്ന മേഖല താകർന്നു