എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇടംപിടിച്ചു. അഞ്ചു മത്സര പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സഞ്ജു ഇടംപിടിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 29, 31 സെപ്റ്റംബര്‍ 2,4,8 എന്നീ തീയതികളിലായാണ് മത്സരം. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യ എ ടീമിനെ മനീഷ് പാണ്ഡെ നയിക്കും. അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ക്കാണ് ടീമിനെ നയിക്കാനുള്ള ചുമതല. സഞ്ജു ഇറങ്ങുന്നതും അയ്യരുടെ കീഴിലായിരിക്കും. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ എടുത്തിരിക്കുന്നത് . യുവതാരം ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭുയി, ഷാര്‍ദുല്‍ താക്കൂര്‍, നിധീഷ് റാണ, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിലുണ്ട്. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും ഇടംപിടിച്ചിട്ടുണ്ട്.
click and follow Indiaherald WhatsApp channel