വിസ്ഡന്‍ മാസികയുടെ ദശാബ്ദത്തിലെ ട്വിന്റി 20 ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ ഇന്ത്യയില്‍ നിന്ന് കോഹ്‌ലിയും ബുംറയും ഇടം നേടിയപ്പോള്‍ രോഹിത്തിനും ധോണിക്കും ടീമില്‍ ഇടം നേടാനായില്ല.  

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ ടീമിനെ നയിക്കുന്നത് കോഹ്‌ലിയല്ല. മറിച്ച് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്. രാജ്യന്തര ട്വിന്റി 20യില്‍ 50 സ്‌ട്രൈക്ക് റേറ്റ് ശരാശരിയുള്ള താരമാണ് കോഹ്‌ലി. ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്ന് രീതിയില്‍ ബാറ്റ് ചെയ്യാന്‍ കോഹ്‌ലിക്ക് സാധിക്കുന്നതിനാല്‍ വിക്കറ്റിനിടയിലെ ഓട്ടവും കോഹ്‌ലിയും മൂന്നാം നമ്പറിന് യോജിച്ച ബാറ്റ്‌സ്മാനാണെന്ന് അവര്‍ വാക്‌തമാക്കി.

 

 

 

 

 

 

 

 

 

 

അതേസമയം ഈ അടുത്ത കാലത്തുള്ള ഏറ്റവും മികച്ച ബൗളറില്‍മാരില്‍ ഒരാളാണ് ബുംറയെന്ന് അവര്‍ പറഞ്ഞു. ഏറ്റവും മികച്ച് ഇക്കോണമി റേറ്റും ബുംറയ്ക്കാണ്. ഡെത്ത് ഓവറുകളിലെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

 

 

 

 

എന്നാല്‍ ധോണിയും , ഹിറ്റ്മാന്‍ രോഹിത്തും ടീമില്‍ ഇടം നേടാതിരുന്നത് അപ്രതീക്ഷിതമായി. കൂടാതെ പാകിസ്താനില്‍ നിന്നും വിന്‍ഡീസില്‍ നിന്നും ആരും തന്നെ വിസ്ഡന്റെ ടീമില്‍ ഇല്ല. നിലവിലെ ട്വന്റി 20 ജേതാക്കള്‍ കൂടിയാണ് വിന്‍ഡീസ്.

 

 

 

വിസ്ഡന്റെ ദശാബ്ദത്തിലെ ട്വന്റി20 ടീം - ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കോളിന്‍ മണ്‍റോ, വിരാട് കോലി, ഷെയ്ന്‍ വാട്ടസണ്‍, െന്‍ മാക്സ്വെല്‍, ജോസ്
ബട്ട്ലര്‍, മുഹമ്മദ് നബി, ഡേവിഡ് വില്ലി, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ. എന്നിവർ. 

మరింత సమాచారం తెలుసుకోండి: