മോൻസൻ്റെ അറസ്റ്റ് ഐജി ലക്ഷ്മണയെ അറിയിച്ചത് അനിത പുല്ലയിലോ? അറസ്റ്റ് സംബന്ധിച്ച് അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മിൽ വാട്സാപ്പിൽ സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ നടന്ന വാട്സാപ്പ് ചാറ്റിൻ്റെ സ്ക്രീൻഷോട്ടുകൾ എന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്ത വിവരം ഐജി ലക്ഷ്മണയെ അറിയിച്ചത് പ്രവാസി മലയാളി അനിത പുല്ലയിൽ എന്ന് മാധ്യമ റിപ്പോർട്ടുകൾ. ഇന്നു വൈകിട്ട് മോൻസൺ മാവുങ്കൽ അറസ്റ്റിലായെന്ന് അനിത പുല്ലയിൽ മുൻ ഐജിയായ ലക്ഷ്മണയെ അറിയിക്കുന്നതായാണ് ചാറ്റിൽ കാണുന്നത്.
എന്നാൽ ഇതിന് ലക്ഷ്മണ നൽകിയ മറുപടികൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രണ്ട് വർഷം മുൻപ് മോൻസണെപ്പറ്റി ബെഹ്റ തന്നോട് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും മോൻസൻ്റെ ബിസിനസ് എന്താണെന്നും അനിത് ചോദിക്കുന്നതായി മീിഡിയ വൺ പുറത്തു വിട്ട സ്ക്രീൻഷോട്ടുകളിൽ കാണാം. എന്നാൽ ഇതിനുള്ള പല മറുപടികളും ഡിലീറ്റ് ചെയ്ത നിലയിലാണ്. വിവരങ്ങൾ നൽകിയതിനു അനിത ലക്ഷ്മണയെ നന്ദി അറിയിക്കുന്നതും ചാറ്റിൽ കാണാം. മോൻസണെക്കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ രണ്ട് വർഷം മുൻപു തന്നെ സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത പുല്ലയിൽ ലക്ഷ്മണയോട് പറഞ്ഞെന്നാണ് മാതൃഭൂമി റിപ്പോർട്ട്. ഈ വാട്സാപ്പ് സന്ദേശം അടക്കമുള്ള തെളിവുകൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മോൻസൺ അറസ്റ്റിലായതിനു പിന്നാലെ സെപ്റ്റംബർ 25ന് രാത്രി 9.30ന് നടന്ന വാട്സാപ്പ് ചാറ്റാണ് പുറത്തു വന്നതെന്നാണ് മാതൃഭൂമി അവകാശപ്പെടുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ള പോലീസ് ഉന്നതരെ മോൻസൺ മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിത പുല്ലയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. മുൻപ് മോൻസണെതിരായ കേസിൽ ഇടപെട്ടതിന് മുൻ ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മോൻസണെതിരെ ഒരു ബിസിനസ് ഗ്രൂപ്പ് നൽകിയ ആറു കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച പരാതി അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്നതാണ് ലക്ഷ്മണയ്ക്കെതിരായ ആരോപണം.
ഇവരെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. മോൻസൺ മാവുങ്കലിൻ്റെ ഇടപാടുകളെപ്പറ്റി അനിത പുല്ലയിലിന് കൂടുതൽ വിവരങ്ങൾ അറിയാമെന്നായിരുന്നു മുൻപ് പോലീസിനെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ. ഇറ്റലിയിലുള്ള അനിതയെ നാട്ടിലേയ്ക്ക് വിളിച്ചു ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായും വിവരം പുറത്തു വന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അനിത പുല്ലയിൽ അറിയിക്കുകയും ചെയ്തിരുന്നു. മുൻപും കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അനിത പുല്ലയിൽ ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു.
Find out more: