ഓപ്പോ റെനോ വാങ്ങാൻ താല്പര്യമുണ്ടോ? വൺപ്ലസ് നോർഡ്, വിവോ V20 പ്രോ, മോട്ടോ ജി 5ജി എന്നിങ്ങനെ ധാരാളം 5ജി സ്മാർട്ട്ഫോണുകളാണ് അടുത്തിടെ വിപണിയിലെത്തിയത്. ഇക്കൂട്ടത്തിലെ പുത്തൻ താരമാണ് ഒപ്പോ റെനോ 5 പ്രോ 5ജി. ഈ മാസം 18-നാണ് ഒപ്പോ റെനോ 5 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വില്പന ആരംഭിക്കുകയും ചെയ്തു. അല്പം പ്രീമിയമായ 5ജി ഫോൺ വാങ്ങാൻ താത്പര്യമുള്ളവർക്ക് തീർച്ചയായും പരിഗണിക്കാവുന്ന ഒരു ഹാൻഡ്സെറ്റാണ് ഒപ്പോ റെനോ 5 പ്രോ 5ജി. പുത്തൻ ഫോണിനെപ്പറ്റി അറിയേണ്ട 8 കാര്യങ്ങൾ ചുവടെ ചേർക്കുന്നു.  8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് ഒപ്പോ റെനോ 5 പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിൽ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിലും ഫോൺ ലഭ്യമാണ്.  ആസ്ട്രൽ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഒപ്പോ റെനോ 5 പ്രോ 5ജി ലഭ്യമാണ്. ഒപ്പോ റെനോ 5 പ്രോ 5ജിയ്ക്ക് 35,990 രൂപയാണ് വില.



 എച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് റെനോ 5 പ്രോ 5ജി ഓർഡർ ചെയ്യുമ്പോൾ 10 ശതമാനം ക്യാഷ്ബാക്കും ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 2,500 ക്യാഷ്ബാക്കും ലഭിക്കും. ഡ്യുവൽ സിം (നാനോ) സ്മാർട്ട്ഫോൺ ആയ ഓപ്പോ റെനോ 5 പ്രോ 5ജി, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ കളർ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്. എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ചേർന്ന ക്വാഡ് റിയർ ക്യാമറയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയിൽ. സെൽഫികൾക്കായി, സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണ്.  


ഫോണിന്റെ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി കർവ്ഡ് ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും, 92.1 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 402 പിപി പിക്‌സൽ ഡെൻസിറ്റിയുമുണ്ട്.


 65W സൂപ്പർവിഓഓസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,350mAh ബാറ്ററിയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയിൽ.എഫ് / 1.7 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ എന്നിവ ചേർന്ന ക്വാഡ് റിയർ ക്യാമറയാണ് ഒപ്പോ റെനോ 5 പ്രോ 5ജിയിൽ. സെൽഫികൾക്കായി, സ്ക്രീനിന്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ഹോൾ-പഞ്ച് ക്യാമറയിൽ 32 മെഗാപിക്സൽ സെൻസറാണ്.

మరింత సమాచారం తెలుసుకోండి: