വേഫെറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന മണിയറയിലെ അശോകൻ തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണെന്ന് ദുൽഖർ വ്യക്തമാക്കി. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകത കൂടി മണിയറയിലെ അശോകനുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്.
പിആർഓ ആതിര ദിൽജിത്ത്. മാത്രമല്ല ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വിർച്വൽ പൊന്നോണം ആഘോഷിക്കാൻ ഒരുങ്ങുന്ന മലയാളി സിനിമാ പ്രേമികൾക്ക് വലിയ സർപ്രൈസുമായെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. അതേസമയം ഇതിലെ നദിയയെ നാം ഏവർക്കും സുപരിചിതയാണ്. ഹരിയാന ഗുരുഗ്രാം സ്വദേശിയാണ് ഒനിമ കശ്യപ്.
നടിയും മോഡലും ചിത്രകാരിയുമാണ്. കൊക്കകോള, നിവ്യ, ലിംക, ലക്സ്, കല്യാൺ ജുവല്ലേഴ്സ്, പാരച്യൂട്ട് തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.കൊക്കകോള പരസ്യത്തിലെ ഗേളായി ശ്രദ്ധ നേടിയ താരമാണ് നടിയും മോഡലുമായ ഒനിമ കശ്യപ്. ഇന്ത്യയിലുടനീളം കൊക്കകോള പരസ്യ ബോർഡുകള്‍ ഒരു കാലത്ത് ഇറങ്ങിയിരുന്നത് ഒനിമയുടെ ചിത്രവുമായിട്ടായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് നടിയായി എത്തിയിരിക്കുകയാണ് ഒനിമ.
വേഫെയർ ഫിലിംസിന്‍റെ ബാനറിൽ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ 'മണിയറയിലെ അശോകനി'ൽ ആണ് ഒനിമ അഭിനയിക്കുന്നത്.'മണിയറയിലെ അശോകൻ' സിനിമയിലേതായി ഇറങ്ങിയ 'ഓള്' എന്ന ഗാനത്തിലൂടെയാണ് ഒനിമ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
click and follow Indiaherald WhatsApp channel