മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയുടെ പേരിൽ ഫിലിം സൊസൈറ്റി രൂപീകരിച്ച് സിനിമ രംഗത്തെ വനിതാ കൂട്ടായ്മ വിമാന ഇൻ സിനിമ കളക്റ്റീവ്(ഡബ്ല്യൂ സി സി).1928 -ൽ ഇറങ്ങിയ വിഗത കുമാരൻ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു എന്ന കാരണത്താൽ വേട്ടയാടപ്പെടുകയും, സാമൂഹ്യമായി ഭ്രഷ്ട് കൽപ്പിച്ച് നാടുകടത്തപെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി കെ റോസി.സിനിമ ചരിത്രത്തിൽ നിന്ന് ലിംഗ ജാതി,മത,വംശ ,വർണ സ്വതങ്ങളാൽ മാറ്റി നിർത്തപെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങാനുമാണ് പി കെ റോസി ഫിലിം സൊസൈറ്റിയുടെ ലക്‌ഷ്യം . പി കെ റോസിയെ ദൃശ്യവത്കരിക്കുന്ന ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ് വിമൺ ഇൻ സിനിമ കേളേക്റ്റീവ് പ്രഗധ്യാപനം നടത്തിയത്.
ആണിടങ്ങൾ വാഴാറുള്ള ഇന്നത്തെ സാഹചര്യത്തിൽ പ്രതേക ഒരിടം സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ഞങ്ങളുടേത് എന്ന് പി കെ റോസി ഫിലിം സ്ടോസിറ്റി ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി., സ്ത്രീ സംവിധായകരെയും, സ്ത്രീ പക്ഷ ചലച്ചിത്ര പ്രവർത്തകരെയും കുറിച്ചൊക്കെ പ്രദർശിപ്പിക്കുകയും,ചർച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് സ്ത്രീ /ട്രാൻസ്=-സ്ത്രീകളാൽ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യവും ഉദ്ദേശവും.
click and follow Indiaherald WhatsApp channel