മരക്കാർ റിലീസിൽ സർക്കാരിൻ്റെ ഒത്തുതീർപ്പ് ചർച്ച എന്താകും? ‘മരക്കാർ’ തിയറ്ററുകളിൽ എത്തിക്കുന്നതിന് സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഈ വിഷയത്തിൽ സിനിമാ സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. ചിത്രത്തിന്റെ നിർമ്മാതാവിനും തിയറ്റർ ഉടമകൾക്കുമിടയിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളിലെ ഒത്തുതീർപ്പ് ആണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മരക്കാർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കഴിഞ്ഞയാഴ്ച തീരുമാനമായിരുന്നെങ്കിലും ഈ വിഷയത്തിൽ സർക്കാർ ഇടപെടുന്നെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇരു കൂട്ടരും വിട്ടുവീഴ്ച്ച ചെയ്യേണ്ടതുണ്ടെന്നും ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തില്ലെങ്കിൽ സർക്കാരിന് അത് വലിയ നഷ്ടമാകുമെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.




   എന്നാൽ അഡ്വാൻസ് തുക തിയേറ്ററുടമകൾക്ക് നഷ്ടം വന്നാൽ തിരികെ നൽകില്ലെന്നും അതേസമയം തിയേറ്റർ ലാഭം ഉണ്ടായാൽ ഇതിന്റെ ഷെയർ നൽകണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ചർച്ചയ്ക്ക് ശേഷമുള്ള തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികളെല്ലാം. അതേസമയം മരക്കാർ സിനിമ തിയേറ്റർ റിലീസ് ചെയ്യണമെങ്കിൽ തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകൾ വേണമെന്നും നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെടുന്നുണ്ട്.





  മരക്കാർ തിയേറ്ററിൽ കാണേണ്ട സിനിമയാണെന്നും താൻ പ്രതീക്ഷ കൈവിടുന്നില്ലെന്നും സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. ഇതിനോടം തന്നെ വിവാദമായിത്തീർന്ന ഈ മരക്കാർ റിലീസിൻ്റെ അന്തിമ തീരുമാനത്തിൽ എത്താൻ ഇന്ന് നടക്കുന്ന ചർച്ചയോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. തീയേറ്റർ റിലീസിനായി സർക്കാർ മധ്യസ്ഥത വഹിക്കേണ്ടി വരുന്ന രണ്ടാമത്തെ സിനിമയാണ് മരക്കാർ. നിർമ്മാതാവായ സുരേഷ് കുമാർ കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവേ വ്യക്തമാക്കിയതാണ് ഇക്കാര്യം. സർക്കാർ ഇടപെടലിലൂടെ തിയേറ്ററിൽ എത്തിച്ച ആദ്യ ചിത്രം ‘കടത്തനാടൻ അമ്പാടി’യായിരുന്നു.



  ഈ സിനിമയുടെ റിലീസ് പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ ഇടപെട്ടാണ് ഈ ചിത്രം നവോദയ അപ്പച്ചനെ ഏൽപ്പിക്കുകയും തുടർന്ന് തീയേറ്ററിൽ റിലീസ് ചെയ്യുകയും ചെയ്തത്. എന്നാൽ ചർച്ചകൾ വിഫലമായെന്നും മരക്കാർ തീയേറ്ററുകളിലേക്കെത്താതെ ഓടിടിയിലെത്തുമെന്നുമുള്ള വിവരങ്ങളാണ് ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത്. ഇന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇനി ഈ വിഷയത്തിൽ ഒരു ചർച്ചയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

Find out more: