തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇളയദളപതി വിജയ് ആദായ നികുതി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിജയുടെ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്. ആദായ നികുതി വകുപ്പാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് താരത്തിനെ കസ്റ്റഡിയിലെടുക്കുന്നത്.

 

   ചെന്നൈയിലെ ഓഫീസിലെത്തിച്ച് താരത്തിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുമെന്നാണ് സൂചന. കൂടാതെ ചെന്നൈയിലെത്തുമ്പോൾ ചോദ്യം ചെയ്യൽ ഇസിആർ വസതിയിൽ തുടരുമെന്നും സൂചനകളുണ്ട്.. വിജയിയുടെ പുതിയ ചിത്രമായ ലോകേഷ് കനകരാജിന്റെ  മാസ്റ്ററിന്റെ ഷൂട്ടിങ്ങാണ് നടന്നു ഞോണ്ടിരുന്നത്. ഇതിനിടയിലാണ് ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. കടലൂർ ജില്ലയിലെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് താരത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നത്

 

 

 

    . കൂടാതെ ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉദ്യോഗസ്ഥർ നിർത്തി വെച്ചെന്നും സൂചനയുണ്ട്.  നടനെ ചോദ്യം ചെയ്യുന്നത് സിനിമയ്ക്കുള്ള ശമ്പളവും ബിഗിൽ എന്ന ചിത്രം നേടിയ ലാഭവുമായി ബന്ധപ്പെട്ടതാണെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന.  ഇക്കഴിഞ്ഞ ദീപാവലിക്ക് തീയേറ്ററുകളിൽ എത്തിയ പുതിയ സിനിമ ബിജിലിന്‍റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

 

 

    എജിഎസ് സിനിമാസ് എന്ന നിര്‍മാണ കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെയും ആദായനികുതി വകുപ്പ് നടപടി എടുത്തതെന്നാണ് അറിയുന്നത്. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്‍റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് പുരോഗമിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ ബിജെപിയ്ക്ക് എതിരെയും തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു..

 

 

 

  ചരക്ക് സേവനനികുതി (ജിഎസ്ടി), പൈശാചികവൽക്കരണം എന്നിവയ്‌ക്കെതിരേ വിമർശനാത്മകമായി കാണപ്പെടുന്ന ഡയലോഗുകൾ ഉൾക്കൊള്ളുന്നതിന് 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ മെർസൽ എന്ന ചിത്രത്തെ തമിഴ്‌നാട്ടിലെ ബിജെപി എതിർത്തിരുന്നു. മെർസൽ എന്ന ചിത്രത്തിൽ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിനെതിരെയും ജി സ് ടി ക്കെതിരെയും വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ചിത്രത്തിലെ ഡയലോഗുകൾ കട്ട് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.

 

 

 

    കൂടാതെ ജിഎസ്ടി പുറത്തിറക്കിയ ശേഷം ജിഎസ്ടിക്ക് പുറമേ തദ്ദേശ സ്വയംഭരണ നികുതി ചുമത്തുന്നതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ആയിരത്തോളം സിനിമാ ഹാളുകൾ ദിവസങ്ങളോളം അടച്ചിരുന്നു.

 

 

 

 

 

    ഇതിനെതിരെ എഐഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.  ഒരുപക്ഷെ ബി ജെ പി ക്കെതിരെയുള്ള സിനിമയിൽ പരാമർശങ്ങൾ മുന്നിൽ കണ്ടുകൊണ്ടുള്ള നടപടിയാവാം ഇതെന്നും ആരോപണം ഉയരുന്നുണ്ട്. 

మరింత సమాచారం తెలుసుకోండి: