ചർമ്മം അറിഞ്ഞു സൺസ്‌ക്രീൻ പുരട്ടാം! വേനൽക്കാലത്തെ കനത്ത വെയിൽ കൊള്ളുന്നതും അതിൻറെ ചൂടേൽക്കുന്നതും ചർമത്തിന്റെ നിറം ഇല്ലാതാക്കുകയും പ്രായാധിക്യം തോന്നിപ്പിയ്ക്കുകയും ചെയ്യും. ചൂടിനെ ചെറുക്കാൻ മികച്ച ഒരു സൺ സ്ക്രീൻ ഉപയോഗിക്കുകയാണ് ആദ്യ പടിയായി ചെയ്യേണ്ടത്. എന്നാൽ ഏതെങ്കിലും സൺ സ്ക്രീൻ വാങ്ങി ഉപയോഗിക്കാമോ? അങ്ങനെ ചെയ്‌താൽ ഉദ്ദേശിച്ച ഫലം ലഭിയ്ക്കില്ല, മാത്രമല്ല, വിപരീത ഫലമുണ്ടാകുകയും ചെയ്യും.വേനൽക്കാലത്ത് സൗന്ദര്യ സംരക്ഷണം അത്ര എളുപ്പമല്ല, നിരവധി കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്‌താൽ മാത്രമേ മുഖത്തിന്റെയും ചർമത്തിന്റെയും ഭംഗി നിലനിർത്താൻ കഴിയൂ.ഓരോ ആളുകളുടെയും ചർമത്തിന് അനുയോജ്യമായ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് തീർച്ചയായും നേരിട്ട് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കും, മാത്രമല്ല ചർമ്മത്തിന് കൂടുതൽ പോഷണം നൽകുകയും ചെയ്യും.


അതിനാൽ എല്ലായ്പ്പോഴും നിങ്ങളുടെ ചർമത്തെ തിരിച്ചറിഞ്ഞ് അതിനു അനുയോജ്യമായത് വേണം തിരഞ്ഞെടുക്കാൻ.ലൈറ്റ് ആയ, ഒായിൽ അടങ്ങിയിട്ടില്ലാത്ത, വാട്ടർപ്രൂഫ് ആയ ലോഷനുകൾ വേണം തിരഞ്ഞെടുക്കാൻ. ചർമ്മത്തിന് വേണ്ടി പ്രത്യേക രീതിയിൽ പ്രവർത്തിക്കാത്ത ഒരു സൗന്ദര്യ വർദ്ധക ഉൽ‌പ്പന്നം എന്നും ഉപയോഗിക്കുന്നത് വഴി പല പ്രശ്നങ്ങളും ഉണ്ടായേക്കും. മാത്രമല്ല അത് നിങ്ങളുടെ ചർമ സ്വഭാവവുമായി പൊരുത്തപ്പെടാൻ എല്ലായ്പ്പോഴും എളുപ്പവുമല്ല. ഇതൊരു പ്രശ്നമല്ല ഇപ്പോൾ. കാരണം, നിങ്ങളുടെ ചർമ്മത്തിെൻറ തരം അനുസരിച്ച് അനുയോജ്യമായ സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതിനുള്ള വഴികൾ ധാരാളമുണ്ട്. ഇതാ, അതിനായി ചില എളുപ്പ മാർഗങ്ങളാണ് ഇനി പറയുന്നത്. മാത്രമല്ല, ചർമ്മത്തിന് അനുയോജ്യമായതും വേനൽക്കാലത്ത് ആവശ്യമായ എല്ലാ പരിരക്ഷയും നൽകുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിയ്ക്കാം.



വ്യത്യസ്ത ചർമ്മ തരങ്ങൾക്കായി വ്യത്യസ്ത രീതിയിലുള്ള സൺസ്ക്രീൻ ലോഷനുകളാണ് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെത് ഏത് തരം ചർമ്മമാണെന്നും അതിനായി ഏത് ലോഷൻ ഉപയോഗിക്കണം എന്നും നോക്കാം. ഓരോ ആളുകളുടെയും ചർമത്തിന് അനുയോജ്യമായ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് തീർച്ചയായും നേരിട്ട് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കും, മാത്രമല്ല ചർമ്മത്തിന് കൂടുതൽ പോഷണം നൽകുകയും ചെയ്യും. അതിനാൽ എല്ലായ്പ്പോഴും നിങ്ങളുടെ ചർമത്തെ തിരിച്ചറിഞ്ഞ് അതിനു അനുയോജ്യമായത് വേണം തിരഞ്ഞെടുക്കാൻ. സെൻ‌സിറ്റീവ് ചർമ്മമുള്ളവർ തീർച്ചയായും സൺ‌സ്ക്രീൻ ഉപയോഗിക്കണം. അത് ചർമ്മം മൃദുവാക്കി െവക്കുകയും സുന്ദരമാക്കുകയും ചെയ്യും. 



ഉയർന്ന എസ്‌പി‌എഫ് ഉള്ള സൺ സ്ക്രീൻ ലോഷനുകൾ തിരഞ്ഞെടുക്കാൻ മറക്കരുത്. ചർമ്മത്തിലെ തണർപ്പ്, കത്തൽ എന്നിവയ്ക്ക് കാരണമാകുന്ന സൺസ്ക്രീനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുഖക്കുരു സാധ്യതയുള്ളവർ സൺസ്ക്രീൻ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം. കഠിനമായ ചേരുവകളുള്ള എന്തെങ്കിലും ലോഷനുകൾ തിരഞ്ഞെടുക്കരുത്. പകരം ലൈറ്റ് ആയ, സൺസ്ക്രീൻ ലോഷൻ അല്ലെങ്കിൽ കൊഴുപ്പ് അടങ്ങിയിട്ടില്ലാത്ത സ്പ്രേ പോലുള്ള ലോഷനുകൾ ഉപയോഗിക്കാം. ഉയർന്ന എസ്‌പി‌എഫിനൊപ്പം മുഖക്കുരു സാധ്യതയുള്ള ചർമ്മ തരങ്ങൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ സൺസ്‌ക്രീനുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

మరింత సమాచారం తెలుసుకోండి: