വിവിധ തരത്തിലുള്ള സോസുകൾ, കറികൾ, സാലഡുകൾ എന്നിവയും റോയൽ ഗോൾഡ് ബിരിയാണിയുടെ ഭാഗമാണ്. കശ്മീരി ലാമ്പ് സീക്ക് കബാബ്, ഓൾഡ് ദില്ലി ലാമ്പ് ചോപ്‌സ്, രാജ്പൂത്ത് ചിക്കൻ കബാബ്, മുഗളായ് കോഫ്താ, മലായ് ചിക്കൻ എന്നിവയാണ് റോയൽ ഗോൾഡ് ബിരിയാണിയിലെ നോൺ-വെജ് വിഭവങ്ങൾ. സൂപ്പും, സ്റ്റാർട്ടറും, മെയിൻ കോഴ്സും, മധുരവുമടങ്ങുന്ന ഒരു വമ്പൻ താലിയാണ് ബാഹുബലി. മീൻ ഫ്രൈ, ചെമ്മൺ ഫ്രൈ, തന്തൂരി ചിക്കൻ, കൂൺ ഫ്രൈ എന്നിവയാണ് സ്റ്റാർട്ടറുകൾ. റൊട്ടി, പൊറോട്ട, ചോറ്, രസം, സാമ്പാർ, പച്ചക്കറികൾ, അച്ചാർ എന്നിങ്ങനെ വിഭവ സമൃദ്ധമാണ് മെയിൻ കോഴ്സ്. ഗുലാബ് ജാമുനും, സുപാരിയും ചേർന്ന മധുരവും ബാഹുബലി താലിയിലുണ്ട്. 135 ദിർഹം, ഏകദേശം 2,690 രൂപയാണ് ബാഹുബലി താലിയുടെ വില. ഇനിയൊരു പക്ഷെ റോയൽ ഗോൾഡ് ബിരിയാണി നിങ്ങൾക്ക് അത്ര പിടിച്ചില്ല എന്നുണ്ടെങ്കിൽ ദുബായിൽ ട്രൈ ചെയ്യേണ്ട മറ്റൊരു സ്ഥലമുണ്ട്.
പൊന്നുസാമി റെസ്റ്റോറന്റ്. ബാഹുബലി താലിയാണ് അവിടെ ഒരുക്കിയിട്ടുള്ളത്. അതേസമയം പുത്തൻ വിഭവങ്ങൾ യഥേഷ്ടം റെസ്റ്റോറന്റുകളിൽ എത്തിത്തുടങ്ങിയതോടെ വെറൈറ്റി ഭക്ഷണങ്ങൾക്കായി പണം ചിലവാക്കാനും എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാനും ഇപ്പോൾ ആൾക്കാർ തയ്യറാണ്. ഒപ്പം വളർന്ന ഒരു വിഭാഗമാണ് ഫുഡ് ബ്ലോഗ്ഗർമാർ. ഓരോ റെസ്റ്റാറ്റാന്റിലും ചെന്ന് അവിടത്തെ പ്രധാന വിഭവം കഴിച്ചു റിവ്യൂ നൽകുക എന്നതാണ് ഫുഡ് ബ്ലോഗ്ഗർമാർ സാധാരണ ഗതിയിൽ ചെയ്യുക. പക്ഷെ ഈ ചൈനീസ് ഹോട്ടലിലെ ഭക്ഷണത്തെ എങ്ങനെയുണ്ട് എന്നറിയാൻ ഫുഡ് ബ്ലോഗ്ഗർമാരുടെ റിവ്യൂ തപ്പേണ്ട, ഉടമ തന്നെ റിവ്യൂ എഴുതിവച്ചിട്ടുണ്ട്.
ഓറഞ്ച് ബീഫ് എന്ന വിഭവത്തെപ്പറ്റി ഉടമ കുറിച്ചിരിക്കുന്നത് 'സാധാരണ താവോ ചിക്കനുമായി താരതമ്യം ചെയ്യുമ്പോൾ ഇതത്ര പോരാ' എന്നാണ്. വേണ്ടോൻസ് വിത്ത് പീനട്ട് ബട്ടർ സോസ് എന്ന വിഭവത്തിന് ' ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും ഇഷ്ടം' ഇതാണെന്നും പൂർണമായും ഒരു നോർത്ത് അമേരിക്കൻ ഭക്ഷണവിഭവം ആണെങ്കിലും തനിക്കിത് ഇഷ്ടമാണ് എന്ന് ഉടമ റിവ്യൂ ചെയ്തിട്ടുണ്ട്. അതേസമയം "രണ്ട് കാര്യങ്ങൾകൊണ്ട് മോൺട്രിയോളിലെ തന്റെ പ്രിയപ്പെട്ട ചൈനീസ് ഭക്ഷണശായാണ് ഓൻറ്റ് ഡായ്. രുചികരമായ ഭക്ഷണത്തിന്റെ കാര്യത്തിലും, സത്യസന്ധമായ റിവ്യൂവിന്റെ കാര്യത്തിലും" കിം ബെലാർ മെനുവിന്റെ ചിത്രങ്ങളോടെ ട്വീറ്റ് ചെയ്തു. ഇതോടെ ഓൻറ്റ് ഡായ് ഹോട്ടലും മെനുവും വൈറൽ.
click and follow Indiaherald WhatsApp channel