കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അസമിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. മാർച്ച് രണ്ടിന് അസമിൽ സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. അതേസമയം കോൺഗ്രസ് പാർട്ടി വിട്ടുവന്നാൽ ഉപരാഷ്ട്രപതി സ്ഥാനം വരെ നൽകാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യൻ്റെ വെളിപ്പെടുത്തൽ. പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രിയായ മുക്താർ അബ്ബാസ് നഖ്വിയെ രണ്ട് തവണ തൻ്റെ അടുക്കൽ ബിജെപി നേതൃത്വം അയച്ചതായും പിജെ കുര്യൻ പറഞ്ഞു. നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് താൻ.
അദ്ദേഹത്തെ ബഹുമാനിക്കുന്ന ഒരു വ്യക്തിയുമാണ്. തൻ്റെ പേര് ആ സ്ഥാനത്തേക്ക് പരിഗണിച്ചതിനു പ്രത്യേക നന്ദി അദ്ദേഹത്തോട് പറഞ്ഞതായും കോൺഗ്രസുകാരനായി തന്നെ തുടരാനാണ് തൻ്റെ താൽപര്യമെന്നു പ്രധാനമന്ത്രിയെ അറിയിച്ചതായും പി ജെ കുര്യൻ വ്യക്തമാക്കി.ബിജെപിയിൽ താൻ ചേർന്നാൽ ഉപരാഷ്ട്രപതി സ്ഥാനമായിരുന്നു വാഗ്ദാനം. ബിജെപി നൽകിയ വാഗ്ദാനം സ്നേഹപൂർവം നിരസിച്ചതായും ഒരിക്കലും കോൺഗ്രസ് പാർട്ടിവിട്ടു പോകില്ലെന്ന തൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് പിന്നീട് നരേന്ദ്ര മോദിയെ നേരിൽ കണ്ടപ്പോൾ പറഞ്ഞതായും പി ജെ കുര്യൻ പറഞ്ഞു. മാണി ഗ്രൂപ്പിൻ്റെ മുന്നണി മാറ്റം ഒരിക്കലും ഇടതിന് നേട്ടം ഉണ്ടാക്കില്ല. ഇടതു വിരുദ്ധ രാഷ്ട്രീയം അലയടിക്കുന്ന മധ്യതിരുവിതാംകൂറിൽ ഇടതിന് അത് തിരിച്ചടിയാകും.
പാലാ സീറ്റിൽ വരെ ജോസ് കെ മാണിക്ക് ബുദ്ധിമുട്ടായി മാറുമെന്നും പി ജെ കുര്യൻ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ യുഡിഎഫാണ് വിശ്വാസത്തോടൊപ്പം നിന്നതും സമാധാനം കാത്തു സുക്ഷിക്കുകയും ചെയ്തത്. എൻഎസ്എസ് യുഡിഎഫിന് അനുകൂലമാണ്. ബിജെപി വിശ്വാസികളോട് ഒപ്പമാണെന്ന് പറഞ്ഞുവെങ്കിലും ശബരിമലയിൽ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയത് ബിജെപിയായിരുന്നു. അത് ജനങ്ങൾക്ക് മനസിലായി കഴിഞ്ഞു. സീതാറാം യെച്ചൂരിയാണ് ശബരിമല വിഷയം വീണ്ടും ചൂടുപിടിപ്പിച്ചത്. കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനാണെന്ന് അറിയില്ല. തെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിയതിനാൽ പിണറായിക്ക് വ്യക്തമായ നിലപാട് ഇക്കാര്യത്തിൽ പറയാൻ സാധിക്കില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.
click and follow Indiaherald WhatsApp channel