കോവിഡിനെ കൂടുതൽ കാര്യക്ഷമമായി കാണണമെന്ന് കേരളത്തിൽ എല്ലാവരോടും ആഹ്വാനം ചെയ്തിരിക്കുകയാണ് മുഖ്യ മന്ത്രി പിണറായി വിജയൻ. അതിനാല്‍ അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

  സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ്- 19 സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ പകര്‍ന്നത്. അതേസമയം, അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയയ്ക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

   13 പേരുടെ റിസള്‍ട്ട് നെഗറ്റീവായത് ആശ്വാസമുള്ള വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കടകളിലും ആരാധനാലയങ്ങളിലും ഒരു കാരണവശാലും തിരക്കുണ്ടാകരുത്. അശ്രദ്ധയുണ്ടായാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരു മറക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് രോഗവ്യാപനം വര്‍ധിക്കുന്നില്ല എന്നതുകൊണ്ട് സുരക്ഷിതരായി എന്ന തോന്നല്‍ ചിലര്‍ക്കൊക്കെ ഉണ്ടായിട്ടുണ്ട്.

 

  ഇത് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് ഇട വരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.'ഈസ്റ്ററും വിഷുവുമൊക്കെ എത്തുകയാണ്. വ്യാപാരികളും സന്നദ്ധ സേനകളും പോലീസും ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. ഈ സമയത്ത് കര്‍ശനമായും ശാരീരിക അകലം പാലിച്ചിരിക്കണം', മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

 

 

 കൊവിഡ്- 19 വൈറസിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതകള്‍ ഇനിയും തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ വളം, വിത്ത്, കീടനാശിനികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണിവരെ പ്രവര്‍ത്തിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്.

 

   സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബുക് ഷോപ്പുകള്‍ തുറക്കും. 'ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരും വീടുകളില്‍ ആയിരിക്കുന്നതിനാല്‍ പുസ്തകങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുക്ക് സ്റ്റാളുകള്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നത് പരിഗണിക്കും', മുഖ്യമന്ത്രി അറിയിച്ചു.

 

  കൊറോണ പശ്ചാത്തലത്തില്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ മന്ത്രിമാരുടെ ശമ്പളം കുറയ്ക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം ചോദിച്ചത്.

 

   ഇപ്പോള്‍ തന്നെ ഒരു മാസത്തെ ശമ്പളം നല്‍കിയത് നിങ്ങളുടെ  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോയെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കുമെന്നും എന്നാല്‍, അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതുപോലെയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

మరింత సమాచారం తెలుసుకోండి: