അങ്ങേക്ക് ആശ്വസിക്കാം കാരണം, സമാനമായ ഒരു വിധി ചരിത്രത്തിലുണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് പീലാത്തോസ് യേശുവിനെ വിധിച്ചത്. പക്ഷെ പിന്നീട് കാലം ഈ ദുര്‍വിധിയോടെ കണക്ക് ചോദിക്കുക തന്നെ ചെയ്തു. നമുക്ക് കാത്തിരിക്കാമെന്നും പറയുന്നു.ഹര്‍ജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. നിങ്ങളെ ഭാരമേൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിച്ചുവല്ലോ. ജോമോൻ ആരാണ് നിന്റെ ദൈവം, പിശാചല്ലേ ഞാനും അങ്ങിനെ വിശ്വസിക്കുന്നു. ഒരു കള്ളൻ ഹീറോ ആകുന്ന മനോഹര കാഴ്ചയാണ് കാണുന്നതെന്നും കുറിപ്പിൽ പറയുന്നു.
എന്നാൽ അതേസമയം സിസ്റ്റർ അഭയ വധക്കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി. ഒരു വർഷം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം സിബിഐ കോടതി 11 മണിയ്ക്കാണ് വിധി പറഞ്ഞത്.
രാത്രിയിൽ കഞ്ചാവടിച്ച് കിറുങ്ങി ഒരു പടര്‍ന്നു പന്തലിച്ച കൊക്കൊമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന വ്യക്തിയെന്നാണ് സാക്ഷിയായ രാജുവിനെ വിശേഷിപ്പിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങളേയും വിമര്‍ശിക്കുന്നുണ്ട് സന്ദേശത്തിൽ. പ്രധാനമായും വിശ്വാസികളുടെ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ എത്തുന്നത്. ഫോര്‍വേഡുകളാണ് അധികവും. അതിനാല്‍ ഇവയുടെ ആധികാരികത ഉറപ്പുവരുത്താന്‍ സമയം മലയാളത്തിന് കഴിഞ്ഞിട്ടില്ല. ജോമോന്‍ പുത്തന്‍ പുരയ്‍ക്കലിന്‍റെ ദൈവം, പിശാചാണെന്നും; സെഫിയും കോട്ടൂരും നേരിട്ടത് യേശുവിനെതിരെ വന്ന വിധിപോലെയെന്നും സന്ദേശം.
click and follow Indiaherald WhatsApp channel