40 കോടി രൂപയുടെ പിഴ ലഭിച്ചത് മുകേഷ് അംബാനിയ്ക്ക്!  40 കോടി രൂപയാണ് സെക്യൂരിറ്റീസ് എക്സ്‍ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പിഴ ചുമത്തിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് മുകേഷ് അംബാനിയ്ക്ക് പിഴ ഈടാക്കിയത്. ട്രേഡിങ്ങിലെ കൃതൃമത്വത്തിനാണ് പിഴ ചുമത്തിയിരിയ്ക്കുന്നത് എന്നാണ് സൂചന. 2007-ൽ രജസ്റ്റർ ചെയ്ത കേസിലാണ് നടപടി. റിലയൻസ് പെട്രോളിയത്തിൻെറ ഓഹരി വിൽപ്പന സംബന്ധിച്ചാണ് ക്രമക്കേട് കണ്ടെത്തിയത്.  മുകേഷ് അംബാനിയ്ക്കും റിലയൻസ് ഇൻഡസ്ട്രീനും പിഴ. റിലയൻസ് പെട്രോളിയത്തിൻെറ ഓഹരികൾ അനധികൃതമായി ട്രേഡ് ചെയ്ത് ലാഭം എടുത്തതിനാണ് പിഴ എന്നാണ് സൂചന.ഓഹരി ഇടപാടിൽ പങ്കാളികളായ നവിമുംബൈ എസ്ഇഇസഡ്, മുംബൈ എസ്ഇഇസഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. റിലയൻസ് പെട്രോളിയം 25 കോടി രൂപയും
കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടി രൂപയുമാണ് പിഴ നൽകേണ്ടത്.



  2007 -ൽ റിലയൻസ് പെട്രോളിയത്തിൻെറ 4.7 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രമക്കേട് നടന്നത്. സെറ്റിൽമെൻറിനു മുൻപ് ഓഹരികൾ അനധികൃതമായി റിലയൻസ് ഇൻഡസ്ട്രീസ് വിറ്റഴിച്ചതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു. ഇതിനായി 12-ഓളം ഏജൻറുമാരെയും റിലയൻസ് നിയോഗിച്ചിരുന്നു. ഇടപാടിനുള്ള പണം നൽകിയത് നവിമുംബൈ എസ്ഇഇസഡ്, മുംബൈ എസ്ഇഇസഡ് തുടങ്ങിയ കമ്പനികളാണ്. 



  ഇവയ്ക്കും 20 കോടി രൂപ,10 കോടി രൂപ എന്നിങ്ങനെ പിഴ ചുമത്തിയിട്ടുണ്ട്. 2007-ൽ റിലയൻസ് ഇൻഡസ്ട്രീസും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയൻസ് പട്രോളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ ഉത്തരവിൽ പറയുന്നു. ഓഹരി വിൽപ്പനയിലെ ഇത്തരം ക്രമക്കേടുകൾ നിക്ഷേപകർക്ക് ഓഹരി വിപണിയിലെ വിശ്വാസത്തെ നഷ്ടപ്പെടുത്തുമെന്നും സെബി സൂചിപ്പിയ്ക്കുന്നു. ഈയിടയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഷോങ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 



  ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം 2020ൽ ഷോങ്ങിന്റെ മൊത്തം ആസ്തി 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറിലെത്തി. അതായത് 56000 കോടി രൂപ. ഈ വർഷം മാത്രം ഏഴ് ബില്യൺ ഡോളറിന്റെ വർധനയാണ് ഇദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായത്. ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസ് കോർപറേഷൻ, കുപ്പിവെള്ള നിർമ്മാതാക്കളായ നോങ്‌ഫു സ്പ്രിംഗ് എന്നിവയാണ് ഷോങ് ഷൻഷാന്റെ രണ്ട് ബിസിനസ് സംരംഭങ്ങൾ. അടുത്തിടെ ഈ ബിസിനസ് സംരഭങ്ങൾ ആഗോള വിപണിയിൽ വൻകുതിച്ചു ചാട്ടമാണ് കാഴ്ചവച്ചത്. നോങ്‌ഫുവിന്റെ ഓഹരികൾ 155 ശതമാനമായും വാണ്ടായിയുടേത് 2,000 ശതമാനമായും ഉയർന്നത്. ചൈനയ്ക്ക് പുറത്ത് അത്രയധികം അറിയപ്പെടാത്ത ഷാങ് പ്രാദേശികമായി ലോൺ വോൾഫ് അഥവാ ഒറ്റപ്പെട്ട ചെന്നായ എന്നാണ് അറിയപ്പെടുന്നത്.
 

మరింత సమాచారం తెలుసుకోండి: