
കോളേജ് പഠന കാലം മുതൽ കെഎസ്‌യുവിൻ്റെ പ്രവർത്തകനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ഒരു കുഞ്ഞിനെ പോറ്റി വളർത്തുന്നത് പോലെ താൻ കൊണ്ടുവന്ന പാർട്ടിയാണ് ബിജെപിയിൽ ലയിച്ചതെന്ന് ദേവൻ വ്യക്തമാക്കി.അതേസമയം, ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയ്‌ക്ക് ഇന്ന് ഇന്ന് അന്തിമ രൂപം നൽകും. തുടർന്ന് കേന്ദ്ര പാർലമെൻ്ററി ബോർഡിന് പട്ടിക കൈമാറും. പത്തിന് മുൻപ് സ്ഥാനാർഥി പട്ടിക പൂർണമാകുമെന്നാണ് റിപ്പോർട്ട്.ദേവന് പുറമെ കെപിസിസി സെക്രട്ടറിയായിരുന്ന പന്തളം പ്രതാപൻ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെവി ബാലകൃഷ്‌ണൻ എന്നിവരും ബിജെപിയിലെത്തി. മാത്രമല്ല നേരത്തെ ശബരിമല പ്രശ്‌നങ്ങൾക്ക് കാരണക്കാരൻ ഒരേയൊരാൾ എന്ന ഒരു പ്രസ്താവനയിറക്കിയും നടൻ ദേവൻ രംഗത്ത് എത്തിയിരുന്നു.
നവ കേരള പീപ്പിൾസ് പാർട്ടിയുടെ പ്രചരണാർത്ഥം തിരുവനന്തപുരത്തെത്തിയ ദേവൻ 'സമയം മലയാളത്തിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്കല്ല, കരുണയുള്ള നല്ലൊരു ഹൃദയമാണ് വേണ്ടതെന്ന് നടൻ ദേവൻ അഭിപ്രായപ്പെട്ടു. പിണറായി അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടുവർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തു. പിണറായി വിജയൻ സംസ്ഥാനത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. പിണറായി വിജയന്റെ സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മലയാളികളുടെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചുവെന്നും ദേവൻ അഭിപ്രായപ്പെട്ടു.
'വളരെ ശക്തനായ രാഷ്ട്രീയനേതാവാണ് പിണറായി. പക്ഷേ മുഖ്യമന്ത്രി എന്ന നിലയിൽ തികഞ്ഞ പരാജയമായി. അധികാരമേറ്റപ്പോൾ ഇടത് സർക്കാരിൽ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആദ്യ രണ്ടു വർഷത്തിനുള്ളിൽ ആ വിശ്വാസം തകർന്നു. ശബരിമല വിഷയത്തോടെയാണ് ജനങ്ങൾക്ക് അത് മനസിലായിലായത്. ശബരിമലയിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണക്കാരൻ പിണറായി മാത്രമാണ്. ശബരിമല വിഷയത്തിൽ ഒരുപാട് അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയതാണ് ഇന്ന് പിണറായിക്കും പാർട്ടിക്കും സർക്കാരിനും ഉണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. പിണറായി വിജയന് ഇരട്ട ചങ്കല്ല, കരുണയുള്ള നല്ലൊരു ഹൃദയമാണ് വേണ്ടത്'. ദേവൻ പറഞ്ഞു.