അവധി നൽകിയില്ല; വീണ്ടും വിവാദത്തിലായി എറണാകുളം ജില്ലാ കളക്ടർ!  ജില്ലാ കളക്ടർ ഡോ. രേണു രാജിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ജില്ലയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വൈകി അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടി വിവാദത്തിലായതിന് പിന്നാലെയാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കാതിരുന്നത് വിവാദമായിരിക്കുന്നത്. തൃക്കാക്കര നഗരസഭയുടെ 'ഓണംഫെസ്റ്റ്' സമാപനച്ചടങ്ങ് നടന്ന ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കാതിരുന്ന ജില്ലാ കളക്ടറുടെ നടപടിക്കെതിരെ കടുത്ത വിമർശനം. പ്രാദേശിക അവധി പ്രഖ്യാപിക്കാതിരുന്നതിനാൽ അന്ന് സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരുന്നു. എന്നാൽ ഗതാഗതകുരുക്ക് മുന്നിൽ കണ്ട് ബസുകൾ വൈകുന്നേരത്തോടെ സർവീസ് നിർത്തി.




 നാല് മണിക്ക് സ്‌കൂൾ വിട്ട ശേഷം മകൾ വീട്ടിൽ എത്തിയത് രാത്രി ഒമ്പത് മണിക്കാണെന്ന് എറണാകുളം സൗത്ത് ഗേൾസ് സ്‌കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ തൃക്കാക്കര നഗരസഭയിൽ പരാതി നൽകി.തൃക്കാക്കര നഗരസഭാ പരിധിയിൽ എല്ലാവർഷവും ഓണാഘോഷ സമാപനവുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കാറുള്ളതാണ്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ചെമ്പുമുക്ക് നിന്ന് ഘോഷയാത്ര ആരംഭിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ സിൽവർലൈൻ റോഡ് അടക്കമുള്ള ഭാഗങ്ങളിൽ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. വലിയ ഗതാഗതകുരുക്കുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ സ്വകാര്യ ബസുകാർ കാക്കനാട് ഭാഗത്തേക്കുള്ള സർവീസ് ഉപേക്ഷിച്ചു. 




ഇതേ തുടർന്നാണ് സ്‌കൂൾ വിട്ട ശേഷം ബസ് കാത്ത് നിന്ന വിദ്യാർഥികൾ കുടുങ്ങിയത്.ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ തൻറെ മകൾ രാത്രി വരെ ഒറ്റക്ക് ബസ് സ്റ്റോപ്പിൽ നിന്നുവെന്ന് മറ്റൊരു രക്ഷിതാവും പരാതി നൽകി. എന്നാൽ ജില്ലാ കളക്ടറോട് പല തവണ തങ്ങൾക്ക് അവധി നൽകണമെന്ന് പറഞ്ഞപ്പോഴും അവധി നൽകാമെന്ന് വാക്കാൽ പറഞ്ഞതല്ലാതെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെന്ന് തൃക്കാക്കകര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ പ്രതികരിച്ചു. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന 'ഓണം ഫെസ്റ്റി'ൻറെ സമാപനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിലാണ് കാക്കനാട് മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്‌കൂളുകളിലെ വിദ്യാർഥികൾ കുടുങ്ങിയത്.



ഗതാഗതകുരുക്ക് മുന്നിൽ കണ്ട് ബസുകൾ വൈകുന്നേരത്തോടെ സർവീസ് നിർത്തി. നാല് മണിക്ക് സ്‌കൂൾ വിട്ട ശേഷം മകൾ വീട്ടിൽ എത്തിയത് രാത്രി ഒമ്പത് മണിക്കാണെന്ന് എറണാകുളം സൗത്ത് ഗേൾസ് സ്‌കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ രക്ഷിതാക്കൾ തൃക്കാക്കര നഗരസഭയിൽ പരാതി നൽകി.തൃക്കാക്കര നഗരസഭാ പരിധിയിൽ എല്ലാവർഷവും ഓണാഘോഷ സമാപനവുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കാറുള്ളതാണ്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ചെമ്പുമുക്ക് നിന്ന് ഘോഷയാത്ര ആരംഭിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ സിൽവർലൈൻ റോഡ് അടക്കമുള്ള ഭാഗങ്ങളിൽ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. വലിയ ഗതാഗതകുരുക്കുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയ സ്വകാര്യ ബസുകാർ കാക്കനാട് ഭാഗത്തേക്കുള്ള സർവീസ് ഉപേക്ഷിച്ചു. ഇതേ തുടർന്നാണ് സ്‌കൂൾ വിട്ട ശേഷം ബസ് കാത്ത് നിന്ന വിദ്യാർഥികൾ കുടുങ്ങിയത്.

Find out more: