ഫ്രാങ്കോ മുളയ്ക്കലിന്റെ ജലന്ധറിലേക്കുള്ള യാത്രയയപ്പിൽ കന്യാസ്ത്രീകളും വൈദികരും പങ്കെടുക്കണമെന്ന് നിർദേശം! രൂപതയിലെ സെൻ്റ് മേരീസ് കത്തിഡ്രൽ പള്ളിയിൽ വെച്ചാണ് യാത്രയയപ്പ് ചടങ്ങുകൾ. രാവിലെ പള്ളിയിൽ നടക്കുന്ന കുർബാനയിൽ ഫ്രാങ്കോ മുളയ്ക്കൽ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. ജലന്ധർ രൂപത അധ്യക്ഷ പദവിയിൽ നിന്ന് രാജിവെച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റവിമുക്തനായെങ്കിലും രാജിവെക്കാൻ വത്തിക്കാൻ നിർദേശം നൽകിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ രാജി വെച്ചത്. വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് ഫ്രാങ്കോ രാജിവച്ചത്. വത്തിക്കാൻ ആവശ്യപ്പെട്ട പ്രകാരമായിരുന്നു രാജി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ രാജി ശിക്ഷാനടപടിയുടെ ഭാഗമല്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയിരുന്നു.

 യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും വത്തിക്കാൻ ആവശ്യപ്പെട്ടു. സർക്കുലറിലൂടെയാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അഭാവത്തിൽ കോട്ടയം അഡീഷൽ സെൻഷൻ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറിതേവിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കൽ നൽകിയ രാജി വത്തിക്കാൻ അംഗീകരിക്കുകയായിരുന്നു. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനുമായാണ് രാജി അംഗീകരിച്ചതെന്ന് അപ്പോസ്തലിക് നൺസിയേച്ചർ അറിയിച്ചിരുന്നു.

  സഭയുടെ നന്മയ്ക്കായും രൂപതയ്ക്ക് പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജി അംഗീകരിക്കുന്നതെന്നും വത്തിക്കാൻ സ്ഥാനപതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.  2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച പരാതി കന്യാസ്ത്രീ മദർ സുപ്പീരിയറിന് നൽകിയത്. പിന്നാലെ ജൂൺ 27ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. പിറ്റേ ദിവസം തന്നെ പോലീസ് പരാതിയിൽ കേസെടുത്തു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് മഠത്തിൽ വെച്ച് 2014 മുതൽ 2016വരെയുള്ള വർഷങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ പതിമൂന്ന് തവണ പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.  

വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് ഫ്രാങ്കോ രാജിവച്ചത്. വത്തിക്കാൻ ആവശ്യപ്പെട്ട പ്രകാരമായിരുന്നു രാജി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ രാജി ശിക്ഷാനടപടിയുടെ ഭാഗമല്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയിരുന്നു.

Find out more: