
ടോൾ പിരിവിലെ തുല്യത: പ്രവേശിക്കുമ്പോൾ നിശ്ചിത നിരക്കിൽ ഈടാക്കുന്ന ടോളിന് പകരം സഞ്ചരിക്കുന്ന ദൂരത്തിനുള്ള തുക മാത്രം ഈടാക്കുന്നതിലൂടെ കൈവരുന്ന തുല്യത.
ടോൾ ബൂത്തുകളിലെ കാത്തിരിപ്പിന്റെ ആവശ്യമില്ലാത്തതിനാൽ ദേശീയപാതകളിലൂടെ സുഗമമായ സഞ്ചാരം സാധ്യമാകുന്നു.
ടോൾ പ്ലാസകളിലെ കുരുക്ക് ഇല്ലാത്തതിനാൽ ഇന്ധന നഷ്ടവും കുറയ്ക്കുന്നു.
വാഹനങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനവും കുറയുന്നതിലൂടെ പരിസ്ഥിതി ആഘാതവും കുറയും
തത്സമയ വാഹന നീക്കവും അതിനനുസരിച്ച് ഓട്ടോമാറ്റിക്കായി പണം ഈടാക്കലും നടക്കുന്നതോടെ ടോൾ പിരിവിൽ കൂടുതൽ സുതാര്യത.
കൂടുതൽ ഡിജിറ്റൽവത്കരിച്ചതും കാര്യക്ഷമവുമായ ഇൻഫ്രാസ്ട്രക്ചർ സംവിധാനത്തിലേക്കുള്ള മുന്നേറ്റം.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്കായിരിക്കും (NHAI) സാറ്റ്‍ലൈറ്റ് ടോൾ പിരിവ് സംവിധാനം സജ്ജമാക്കുന്നതിനുള്ള ഉത്തരവാദിത്തം. ആദ്യ ഘട്ടത്തിൽ ട്രക്കുകളും ബസുകളും ഉൾപ്പെടുന്ന വാണിജ്യ വാഹനങ്ങളിലായിരിക്കും പുതിയ സംവിധാനം നടപ്പിലാക്കുക. തുടർന്ന് രണ്ടാം ഘട്ടത്തിലാകും സ്വകാര്യ വാഹനങ്ങളും ചെറുവാഹനങ്ങളും സാറ്റ്‍ലൈറ്റ് ടോൾ പിരിവ് സംവിധാനത്തിന് കീഴിലേക്ക് കൊണ്ടുവരിക. നിലവിൽ ബെംഗളുരു - മൈസൂർ ദേശീയപാതയിലും പാനിപ്പത്ത് - ഹിസാർ ദേശീയ പാതയിലും ജിഎൻഎസ്എസ് സാങ്കേതികവിദ്യയിലുള്ള ടോൾ സംവിധാനം പരീക്ഷിക്കുന്നുണ്ട്.