ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷം അഭയ ഹിരൺമയിയുടെ ജീവിതത്തിൽ സംഭവിച്ചത്? ഗോപി സുന്ദറായിരുന്നു അഭയയെ സിനിമയിൽ പരിചയപ്പെടുത്തിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ലിവിങ് റ്റുഗദർ ജീവിതം നയിച്ച് വരികയായിരുന്നു. 9 വർഷമായി ഒന്നിച്ച് ജീവിച്ച് വരികയാണെന്ന് 2018 ലായിരുന്നു ഇരുവരും പരസ്യമാക്കിയത്. 4 വർഷത്തിന് ശേഷം 2022 മേയിൽ ഇരുവരും വേർപിരിയുകയായിരുന്നു. അമൃത സുരേഷുമായുള്ള പ്രണയം ഗോപി സുന്ദർ സ്ഥിരീകരിച്ചതോടെയാണ് അഭയയും ഗോപിയുമായി പിരിഞ്ഞ കാര്യം അറിയിച്ചത്. പിന്നീടങ്ങോട്ട് ഇവർ വാർത്താതാരങ്ങളായി മാറുകയായിരുന്നു. വേറിട്ട ആലാപന ശൈലിയിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. നാക്കു പെന്റ നാക്കു ടക്ക എന്ന ഗാനത്തിലൂടെയായാണ് അഭയ പിന്നണിഗാനരംഗത്ത് തുടക്കം കുറിച്ചത്.




  ലിവിങ് റ്റുഗദർ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരുവിഭാഗം അഭയയേയും പങ്കാളി ഗോപി സുന്ദറിനേയും രൂക്ഷമായി വിമർശിച്ചിരുന്നു. ഗോപി സുന്ദർ നേരത്തെ വിവാഹിതനായിരുന്നുവെന്നും വിവാഹമോചനം നേടാതെയാണ് പുതിയ ബന്ധം തിരഞ്ഞെടുത്തതെന്നുമായിരുന്നു വിമർശനം. ചില കമന്റുകൾക്ക് ഇരുവരും കൃത്യമായ മറുപടി നൽകിയിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ പുറംലോകം ചർച്ച ചെയ്യുന്നതിൽ താൽപര്യമില്ല. നിർഭാഗ്യവശാൽ അങ്ങനെ സംഭവിച്ചുവെന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ അഭയ ഹിരൺമയി പറഞ്ഞത്. വിമർശനങ്ങളിലൊന്നും തളരാതെ ചേർന്നുനിന്ന് മുന്നേറുകയായിരുന്നു ഇരുവരും. സംഗീത കുടുംബത്തിലാണ് ജനിച്ചതെങ്കിലും എഞ്ചിനീയറിംഗാണ് അഭയ പഠിച്ചത്.




  പാടുമായിരുന്നുവെങ്കിലും പാട്ട് കരിയറാക്കണമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. കമ്പിയുടെ കണക്ക് നോക്കാൻ പോവാതെ സംഗീതം കരിയറാക്കിക്കൂടേ എന്ന് ചോദിച്ചത് ഗോപി സുന്ദറാണ്. 19ാമത്തെ വയസിലായിരുന്നു ഗോപി സുന്ദറിനെ ആദ്യമായി കണ്ടത്. അതോടെയാണ് ജീവിതം മാറിമറിഞ്ഞതെന്നും അഭയ തുറന്നുപറഞ്ഞിരുന്നു. വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാൾ നിയമപരമായി അകപ്പെട്ട ഒന്ന്) 8 വർഷമായി ഒന്നിച്ച് ജീവിക്കുകയാണ്. ഞാൻ നേരത്തെ വിവാഹം കഴിച്ചയാളല്ല. ഞങ്ങൾ തമ്മിൽ 12 വയസ് പ്രായവ്യത്യാസമുണ്ട്. അദ്ദേഹത്തിന് മുന്നിൽ ഞാൻ തീരെ ചെറിയതാണ്. നിരവധി വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച് ജീവിച്ച് വരികയാണ് ഞങ്ങൾ. കാമുകിയെന്നോ കുലസ്ത്രീയെന്നോ മഞ്ഞപ്പത്രങ്ങൾക്ക് എന്നെ വിശേഷിപ്പിക്കാം. 




  ഒരു കുടുംബത്തിന്റെ പേര് കളഞ്ഞവൾ എന്നും വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു എന്ന് പറഞ്ഞായിരുന്നു അഭയ ലിവിങ് റ്റുഗദർ ജീവിതം പരസ്യമാക്കിയത്. ഗോപി സുന്ദറുമായി വേർപിരിഞ്ഞതിന്റെ കാരണത്തെക്കുറിച്ച് പലവിധ ചർച്ചകൾ നടക്കുമ്പോഴും അഭയ മൗനം പാലിക്കുകയായിരുന്നു. എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. സോഷ്യൽമീഡിയയിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ കൃത്യമായി പറയാനറിയാം. ആരേയും ബോധിപ്പിച്ച് ജീവിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അഭയ വിമർശകർക്ക് നൽകിയ മറുപടി. എന്റെ കൂടെ ജീവിച്ചയാൾക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും പിന്നെന്തിനാണ് അത് ചർച്ച ചെയ്യുന്നതെന്നുമായിരുന്നു ഗോപി സുന്ദറും ചോദിച്ചത്.

Find out more: